Sraavanam vannu ninne tedi

ശ്രാവണം വന്നു നിന്നെ തേടി
Year
Language

ശ്രാവണം വന്നു
നിന്നെ തേടി
ശ്യാമയാം ഭൂമിതൻ
ചന്ദ്രശാലാങ്കണം
ഋതുഗാനം മുളന്തണ്ടിൽ മൂളി
എതിരേൽക്കും മലർസന്ധ്യപോൽ
പോരൂ നീ (ശ്രാവണം വന്നു..)
ശ്രാവണം വന്നു

എന്റെ മൗനങ്ങളിൽ
ഗാനമാകുന്നു നീ
എന്റെ നെഞ്ചും വീണയാക്കി
പാടുന്നാരോ സഖീ
നീയാം ശ്രീരാഗം തേടുന്നു ഞാൻ
(എന്റെ മൗനങ്ങളിൽ..)
എന്റെ മൗനങ്ങളിൽ...
ഏതു ചക്രവാകം
ആരെയാരെ തേടി ദൂരെ
കേഴുന്നു
ശ്രാവണം വന്നു

പുഷ്പശൈലങ്ങളിൽ
പൊൽപ്പരാഗങ്ങളിൽ
കാതരേ നിൻ കാൽച്ചിലമ്പിൻ
പൂമുത്ത്‌ തേടുന്നു
ആടും ശ്രീപാദം തേടുന്നു ഞാൻ
(പുഷ്പശൈലങ്ങളിൽ..)
പുഷ്പശൈലങ്ങളിൽ...
ഏതു ചക്രവാകം
ആരെയാരെ തേടി ദൂരെ കേഴുന്നു
ശ്രാവണം വന്നു

śrāvaṇaṁ vannu
ninnĕ teḍi
śyāmayāṁ bhūmidan
sandraśālāṅgaṇaṁ
ṛtugānaṁ muḽandaṇḍil mūḽi
ĕdirelkkuṁ malarsandhyabol
porū nī (śrāvaṇaṁ vannu..)
śrāvaṇaṁ vannu

ĕnṟĕ maunaṅṅaḽil
gānamāgunnu nī
ĕnṟĕ nĕñjuṁ vīṇayākki
pāḍunnāro sakhī
nīyāṁ śrīrāgaṁ teḍunnu ñān
(ĕnṟĕ maunaṅṅaḽil..)
ĕnṟĕ maunaṅṅaḽil...
edu sakravāgaṁ
ārĕyārĕ teḍi dūrĕ
keḻunnu
śrāvaṇaṁ vannu

puṣpaśailaṅṅaḽil
pŏlpparāgaṅṅaḽil
kādare nin kālscilambin
pūmutt‌ teḍunnu
āḍuṁ śrībādaṁ teḍunnu ñān
(puṣpaśailaṅṅaḽil..)
puṣpaśailaṅṅaḽil...
edu sakravāgaṁ
ārĕyārĕ teḍi dūrĕ keḻunnu
śrāvaṇaṁ vannu