ശ്രാവണസന്ധ്യകള്‍ കീര്‍ത്തനം പാടുന്ന
ശാലീന തീരമീ നാട്... ശാലീന തീരമീ നാട്
മകരനിലാവിന്റെ മാധുര്യമൂറുന്ന
നിറവുള്ള കേരളനാട്... നിറവുള്ള കേരളനാട്
പൂത്തിരയാടുന്ന ഗ്രാമവസന്തവും
ഗാനസുഗന്ധങ്ങളും
കതിരിട്ടു നില്‍ക്കുന്ന വയലിന്റെ വര്‍ണ്ണവും
കഥകള്‍ പറയും പഴമകളും
നിലയ്ക്കാത്തൊരാനന്ദമായി
തനിമകളുള്ളൊരു ശീലുകളായിരം
ഗാനവിരുന്നുകളായി
തൊടിയിലെ തെളിനീരും മുളംതണ്ടിലുണരുന്ന
ശ്രുതിയും കനവിന്‍ വര്‍ണ്ണങ്ങളും
നിലയ്ക്കാത്തൊരാനന്ദമായി
śrāvaṇasandhyagaḽ kīrttanaṁ pāḍunna
śālīna tīramī nāṭ... śālīna tīramī nāṭ
magaranilāvinṟĕ mādhuryamūṟunna
niṟavuḽḽa keraḽanāṭ... niṟavuḽḽa keraḽanāṭ
pūttirayāḍunna grāmavasandavuṁ
gānasugandhaṅṅaḽuṁ
kadiriṭṭu nilkkunna vayalinṟĕ varṇṇavuṁ
kathagaḽ paṟayuṁ paḻamagaḽuṁ
nilaykkāttŏrānandamāyi
tanimagaḽuḽḽŏru śīlugaḽāyiraṁ
gānavirunnugaḽāyi
tŏḍiyilĕ tĕḽinīruṁ muḽaṁtaṇḍiluṇarunna
śrudiyuṁ kanavin varṇṇaṅṅaḽuṁ
nilaykkāttŏrānandamāyi