Sora veena

ചോര വീണ
Year
Language

ചോര വീണ മണ്ണില്‍‌നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതിവച്ച വാക്കുകള്‍
ലാല്‍സലാം... ലാല്‍സലാം...

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
തീര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണുനട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികള്‍ ചരിത്രമായ്
സ്വന്തജീവിതം ബലി കൊടുത്തു കോടി മാനുഷര്‍
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നുവരും വീറുകൊണ്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ?
ലാല്‍സലാം... ലാല്‍സലാം...

പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം - നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാള്‍‌വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നുതന്നെയന്നുമിന്നുമെന്നുമേ
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ

sora vīṇa maṇṇil‌ninnuyarnnuvanna pūmaraṁ
sedanayil nūṟu nūṟu pūkkaḽāy pŏlikkave
nokkuvin sakhākkaḽĕ nammaḽ vanna vīthiyil
āyiraṅṅaḽ sora kŏṇḍĕḻudivacca vākkugaḽ
lālsalāṁ... lālsalāṁ...

mūrscayuḽḽŏrāyudhaṅṅaḽalla porināśrayaṁ
tīrscayuḽḽa mānasaṅṅaḽ tannĕyāṇadorkkaṇaṁ
ormmagaḽ maricciḍādĕ kākkaṇaṁ karuttināy
kārirumbilĕ turump māykkaṇaṁ jayattināy

naṭṭu kaṇṇunaṭṭu nāṁ vaḽarttiya viḽagaḽĕ
kŏnnu kŏydugŏṇḍuboya janmigaḽ saritramāy
svandajīvidaṁ bali kŏḍuttu koḍi mānuṣar
poraḍiccu kŏḍi piḍiccu neḍiyadī mosanaṁ

smāragaṁ tuṟannuvaruṁ vīṟugŏṇḍa vākkugaḽ
sodyamāyi vannalaccu niṅṅaḽ kāliḍaṟiyo?
raktasākṣigaḽkku janmamegiya manassugaḽ
kaṇṇunīrin silluḍañña kāḻsayāy tagarnnuvo?
lālsalāṁ... lālsalāṁ...

poguvān namukku eṟĕ dūramuṇḍadorkkuvin
vaḻi piḻaccu poyiḍādĕ miḻi tĕḽiccu nokkuvin
neru neriḍān karuttu neḍaṇaṁ - nirāśayil
vīṇiḍādĕ nerināy pŏruduvān kudikkaṇaṁ

nāḽĕyĕnnadilla nammaḽinnu tannĕ neḍaṇaṁ
nāḽ‌vaḻiyilĕnnumamaragāthagaḽ piṟakkaṇaṁ
samatvamĕnnŏrāśayaṁ marikkugilla bhūmiyil
namukku svapnamŏnnudannĕyannuminnumĕnnume
samatvamĕnnŏrāśayaṁ marikkugilla bhūmiyil
namukku svapnamŏnnudannĕ annuminnumĕnnume