Sooryavamsattin

സൂര്യവംശത്തിന്‍
Year
Language

സൂര്യവംശത്തിന്‍ പുകള്‍ക്കൊടി ചാര്‍ത്തിയ
വീരനാം ഉത്തര കോസലേന്ദ്രന്‍
തന്‍ മന്ത്രിമാരുമായ് രാജസഭാന്തരം
തന്നിലെഴുന്നള്ളി വാണിടുമ്പോള്‍
സന്തതിയില്ലാത്ത സന്താപംമാറ്റുവാന്‍
മന്ത്രിയായീടും സുമന്ത്രരോതി
തത്ര ദശരഥന്‍ ആജ്ഞ നല്‍കീടിനാന്‍
പുത്രകാമേഷ്ടി യാഗം നടത്തുവാന്‍

വിശ്വമുഖ്യമായ് യാഗം ചെയ്‌വാന്‍ ഋഷ്യശൃംഗമുനിയെഴുന്നള്ളി
ത്യാഗമമ്പൊടു തുടങ്ങി യഥാവിധിയാജസരായ് പുരവാസികളും
ആമുനീന്ദ്രനുടെ സാമദാനമൊടു ഹോമധൂമവും പൊങ്ങിടവേ
ആ മഹാ മദിതയാഗ സമാപ്തിയില്‍ ഭൂമിനായകന്‍ പ്രാര്‍ത്ഥനപോല്‍
അര്‍ക്ക ദീപ്തിയോടുയര്‍ന്നു കരത്തില്‍ അഗ്നിദേവനൊരു പാത്രവുമായ്
അടിവണങ്ങുമാ നാ ദശരഥമന്നവനരുളിയക്ഷണം മറയുകയായ്

നരപതി നല്‍കി കോസല കേകയ നന്ദിനിമാര്‍ക്കാപ്പായസവും
അര്‍ത്ഥമര്‍ത്ഥമതില്‍ നിന്നും നല്‍കി സുമിത്രയാള്‍ക്കുമവരന്നേരം
നാലു നന്ദനരെ നേടിനരേന്ദ്രന്‍ നാലു വേദവും ചേരുമ്പോള്‍
നാലു വേദവും ചേരുമ്പോള്‍

sūryavaṁśattin pugaḽkkŏḍi sārttiya
vīranāṁ uttara kosalendran
tan mandrimārumāy rājasabhāndaraṁ
tannilĕḻunnaḽḽi vāṇiḍumboḽ
sandadiyillātta sandābaṁmāṭruvān
mandriyāyīḍuṁ sumandrarodi
tatra daśarathan ājña nalgīḍinān
putragāmeṣṭi yāgaṁ naḍattuvān

viśvamukhyamāy yāgaṁ sĕy‌vān ṛṣyaśṛṁgamuniyĕḻunnaḽḽi
tyāgamambŏḍu tuḍaṅṅi yathāvidhiyājasarāy puravāsigaḽuṁ
āmunīndranuḍĕ sāmadānamŏḍu homadhūmavuṁ pŏṅṅiḍave
ā mahā madidayāga samāptiyil bhūmināyagan prārtthanabol
arkka dīptiyoḍuyarnnu karattil agnidevanŏru pātravumāy
aḍivaṇaṅṅumā nā daśarathamannavanaruḽiyakṣaṇaṁ maṟayugayāy

narabadi nalgi kosala kegaya nandinimārkkāppāyasavuṁ
artthamartthamadil ninnuṁ nalgi sumitrayāḽkkumavaranneraṁ
nālu nandanarĕ neḍinarendran nālu vedavuṁ serumboḽ
nālu vedavuṁ serumboḽ