Sooryanum sandranum

സൂര്യനും ചന്ദ്രനും
Work
Year
Language

സൂര്യനും ചന്ദ്രനും പണ്ടൊരുകാലം
ചൂതുകളിക്കാനിരുന്നു
സൂര്യന്റെ മക്കളും ചന്ദ്രന്റെ മക്കളും
ചുറ്റിനും വന്നുനിരന്നു (സൂര്യനും)

കളിയില്‍ തോറ്റവന്‍ തന്‍പ്രിയപുത്രരെ
കയ്യോടെഭക്ഷിക്കവേണമെന്നായ്(കളിയില്‍ )
മത്സരത്തിന്‍ മദമേറിയാ സോദരന്‍
മറ്റൊന്നുമോര്‍ക്കാതെ ഏറ്റുചൊല്ലി

വിധിയാദ്യം സുന്ദരനായ ശശാങ്കന്റെ
ശിരസ്സില്‍ പരാജയത്തൊപ്പിചാര്‍ത്തി (വിധിയാദ്യം)
മക്കളാം നക്ഷത്രക്കുഞ്ഞുങ്ങളെയവന്‍
ഭക്ഷിച്ചതായിട്ടഭിനയിച്ചു (സൂര്യനും)

കരുമാറ്റി വീണ്ടും കളിച്ചപ്പോള്‍ സൂര്യന്റെ
കുതിരയും തേരും തകര്‍ന്നു വീണു (കരുമാറ്റി)
അര്‍ക്കനോ തന്‍പ്രിയപുത്രരെ ഒന്നാകെ
ഭക്ഷിച്ചു വാഗ്ദാനം പൂര്‍ണ്ണമാക്കി

വഞ്ചകനാം ശശി കുഞ്ഞുതാരങ്ങളെ
തൊണ്ടയില്‍നിന്നും പുറത്തുവിട്ടു (വഞ്ചകനാം)
ശുദ്ധനാം സൂര്യനോ വഞ്ചിതനായിന്നും
പുത്രശോകത്താലെരിഞ്ഞിടുന്നു (സൂര്യനും)

sūryanuṁ sandranuṁ paṇḍŏrugālaṁ
sūdugaḽikkānirunnu
sūryanṟĕ makkaḽuṁ sandranṟĕ makkaḽuṁ
suṭrinuṁ vannunirannu (sūryanuṁ)

kaḽiyil toṭravan danpriyabutrarĕ
kayyoḍĕbhakṣikkaveṇamĕnnāy(kaḽiyil )
matsarattin madameṟiyā sodaran
maṭrŏnnumorkkādĕ eṭrusŏlli

vidhiyādyaṁ sundaranāya śaśāṅganṟĕ
śirassil parājayattŏppisārtti (vidhiyādyaṁ)
makkaḽāṁ nakṣatrakkuññuṅṅaḽĕyavan
bhakṣiccadāyiṭṭabhinayiccu (sūryanuṁ)

karumāṭri vīṇḍuṁ kaḽiccappoḽ sūryanṟĕ
kudirayuṁ teruṁ tagarnnu vīṇu (karumāṭri)
arkkano tanpriyabutrarĕ ŏnnāgĕ
bhakṣiccu vāgdānaṁ pūrṇṇamākki

vañjaganāṁ śaśi kuññudāraṅṅaḽĕ
tŏṇḍayilninnuṁ puṟattuviṭṭu (vañjaganāṁ)
śuddhanāṁ sūryano vañjidanāyinnuṁ
putraśogattālĕriññiḍunnu (sūryanuṁ)