Sooryanre terinu

സൂര്യന്റെ തേരിനു
Year
Language

ആ.. ആ..
സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി
തേരിനകത്തൊരു പവിഴക്കൊടി
പവിഴക്കൊടി - ഒരു പവിഴക്കൊടി
പനിനീര്‍ കുങ്കുമ പൂമ്പൊടി
സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി

ആര്യങ്കാവിലെ അല്ലിപ്പൂവിന്
വാരിപ്പൂശാനല്ലോ - കവിളില്‍
വാരിപ്പൂശാനല്ലോ
പീരുമേട്ടിലെ പച്ചിലക്കുന്നിനു
പൊട്ടുതൊടാനല്ലോ - പൂമ്പൊടി
പൊട്ടുതൊടാനല്ലോ
കുറ്റാലത്തു കുളിച്ചുവരും കുളിരുതരാം ഞാന്‍
മാമ്പൂമൊട്ടുകള്‍ മാറുമറയ്ക്കും മഞ്ഞു തരാം ഞാന്‍
കുറ്റാലത്തു കുളിച്ചുവരും കുളിരുതരാം ഞാന്‍
മാമ്പൂമൊട്ടുകള്‍ മാറുമറയ്ക്കും മഞ്ഞു തരാം ഞാന്‍
ആഹഹാ.. ആഹഹാ,, ആഹാ..
സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി

ആരുവാമൊഴിയിലെ ഈറന്‍ കാറ്റിന്
വാരിത്തൂകാനല്ലോ- വഴിയില്‍
വാരിത്തൂകാനല്ലോ
വീണ മീട്ടണ മീനച്ചലാറിന്
വിരലിലിടാനല്ലോ - പൂമ്പൊടി
വിരലിലിടാനല്ലോ
അത്തപ്പൂവില്‍ നിറഞ്ഞു വരും അമൃതു തരാം ഞാന്‍
മാരനെടുത്തു മനസ്സേലെയ്യും മുത്തു തരാം ഞാന്‍
അത്തപ്പൂവില്‍ നിറഞ്ഞു വരും അമൃതു തരാം ഞാന്‍
മാരനെടുത്തു മനസ്സേലെയ്യും മുത്തു തരാം ഞാന്‍
(സൂര്യന്റെ)

ā.. ā..
sūryanṟĕ terinu svarṇṇamuḍi
terinagattŏru paviḻakkŏḍi
paviḻakkŏḍi - ŏru paviḻakkŏḍi
paninīr kuṅguma pūmbŏḍi
sūryanṟĕ terinu svarṇṇamuḍi

āryaṅgāvilĕ allippūvin
vārippūśānallo - kaviḽil
vārippūśānallo
pīrumeṭṭilĕ paccilakkunninu
pŏṭṭudŏḍānallo - pūmbŏḍi
pŏṭṭudŏḍānallo
kuṭrālattu kuḽiccuvaruṁ kuḽirudarāṁ ñān
māmbūmŏṭṭugaḽ māṟumaṟaykkuṁ maññu tarāṁ ñān
kuṭrālattu kuḽiccuvaruṁ kuḽirudarāṁ ñān
māmbūmŏṭṭugaḽ māṟumaṟaykkuṁ maññu tarāṁ ñān
āhahā.. āhahā,, āhā..
sūryanṟĕ terinu svarṇṇamuḍi

āruvāmŏḻiyilĕ īṟan kāṭrin
vārittūgānallo- vaḻiyil
vārittūgānallo
vīṇa mīṭṭaṇa mīnaccalāṟin
viraliliḍānallo - pūmbŏḍi
viraliliḍānallo
attappūvil niṟaññu varuṁ amṛtu tarāṁ ñān
māranĕḍuttu manasselĕyyuṁ muttu tarāṁ ñān
attappūvil niṟaññu varuṁ amṛtu tarāṁ ñān
māranĕḍuttu manasselĕyyuṁ muttu tarāṁ ñān
(sūryanṟĕ)