Sooryanennoru naksatram

സൂര്യനെന്നൊരു നക്ഷത്രം
Year
Language

സൂര്യനെന്നൊരു നക്ഷത്രം
ഭൂമിയെന്നൊരു ഗോളം
ഗോളത്തിൽ സ്വന്തം നിഴലിനെപ്പോലും
സ്നേഹിച്ചു വഞ്ചിക്കും മനുഷ്യൻ - പാവം മനുഷ്യൻ
പാവം മനുഷ്യൻ

പകലും രാവും മാറിവരാനായ്‌
പതിവായ്‌ കറങ്ങുന്നു ഭൂമി
പലകാലങ്ങൾ മാറിവരാനായ്‌
പകലോനെ ചുറ്റുന്നു ഭൂമി
മാറുന്നു സർവ്വവും എന്നറിഞ്ഞാലും
മാറാത്തവനേ മനുഷ്യൻ - പാവം മനുഷ്യൻ
പാവം മനുഷ്യൻ
(സൂര്യനെന്നൊരു നക്ഷത്രം...)

അടുക്കാൻ മോഹം അണയ്ക്കാൻ മോഹം
അടുത്താലകലാൻ ദാഹം
ഋതുഭേദങ്ങൾ ഹൃദയച്ചുമരിൽ
എഴുതുന്നു മായ്ക്കുന്നു കഥകൾ
തേടുന്ന കനകം മായമായാലും
തേടുന്നവനേ മനുഷ്യൻ - പാവം മനുഷ്യൻ
പാവം മനുഷ്യൻ
(സൂര്യനെന്നൊരു നക്ഷത്രം)

sūryanĕnnŏru nakṣatraṁ
bhūmiyĕnnŏru goḽaṁ
goḽattil svandaṁ niḻalinĕppoluṁ
snehiccu vañjikkuṁ manuṣyan - pāvaṁ manuṣyan
pāvaṁ manuṣyan

pagaluṁ rāvuṁ māṟivarānāy‌
padivāy‌ kaṟaṅṅunnu bhūmi
palagālaṅṅaḽ māṟivarānāy‌
pagalonĕ suṭrunnu bhūmi
māṟunnu sarvvavuṁ ĕnnaṟiññāluṁ
māṟāttavane manuṣyan - pāvaṁ manuṣyan
pāvaṁ manuṣyan
(sūryanĕnnŏru nakṣatraṁ...)

aḍukkān mohaṁ aṇaykkān mohaṁ
aḍuttālagalān dāhaṁ
ṛtubhedaṅṅaḽ hṛdayaccumaril
ĕḻudunnu māykkunnu kathagaḽ
teḍunna kanagaṁ māyamāyāluṁ
teḍunnavane manuṣyan - pāvaṁ manuṣyan
pāvaṁ manuṣyan
(sūryanĕnnŏru nakṣatraṁ)