Sooryanaay talugi (F)

സൂര്യനായ്‌ തഴുകി (F)
Year
Language

സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ
അഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോൾ അറിയാതെയുരുകുമെൻ
അഛനെയാണെനിക്കിഷ്ടം (സൂര്യനായ്)

കല്ലെടുക്കും കളിത്തുമ്പിയെപ്പോലെ
ഒരുപാടുനോവുകൾക്കിടയിലും
പുഞ്ചിരിച്ചിറകുവിടർത്തുമെന്നഛൻ
പുഞ്ചിരിച്ചിറകുവിടർത്തുമെന്നഛൻ (സൂര്യനായ്)

എന്നുമെൻ പുസ്തത്താളിൽ മയങ്ങുന്ന
നന്മതൻ പീലിയാണഛൻ (എന്നുമെൻ)
കടലാസുതോണിയെപ്പോലെന്റെ ബാല്യത്തിൽ
ഒഴുകുന്നൊരോർമ്മയാണഛൻ
ഉടലാർന്ന കാരുണ്യമഛൻ
കൈവന്ന ഭാഗ്യമാണഛൻ (സൂര്യനായ്)

അറിയില്ലെനിക്കേതുവാക്കിനാലഛനെ
വാഴ്ത്തുമെന്നറിയില്ലയിന്നും (അറിയില്ലെനിക്കേതു)
എഴുതുമീസ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമസങ്കല്പമഛൻ
അണയാത്തദീപമാണഛൻ
കാണുന്ന ദൈവമാണഛൻ (സൂര്യനായ്)

sūryanāy taḻugiyuṟakkamuṇarttumĕn
achanĕyāṇĕnikkiṣṭaṁ
ñānŏnn karayumboḽ aṟiyādĕyurugumĕn
achanĕyāṇĕnikkiṣṭaṁ (sūryanāy)

kallĕḍukkuṁ kaḽittumbiyĕppolĕ
ŏrubāḍunovugaḽkkiḍayiluṁ
puñjiricciṟaguviḍarttumĕnnachan
puñjiricciṟaguviḍarttumĕnnachan (sūryanāy)

ĕnnumĕn pustattāḽil mayaṅṅunna
nanmadan pīliyāṇachan (ĕnnumĕn)
kaḍalāsudoṇiyĕppolĕnṟĕ bālyattil
ŏḻugunnŏrormmayāṇachan
uḍalārnna kāruṇyamachan
kaivanna bhāgyamāṇachan (sūryanāy)

aṟiyillĕnikkeduvākkinālachanĕ
vāḻttumĕnnaṟiyillayinnuṁ (aṟiyillĕnikkedu)
ĕḻudumīsnehākṣaraṅṅaḽkkumappuṟaṁ
anubamasaṅgalbamachan
aṇayāttadībamāṇachan
kāṇunna daivamāṇachan (sūryanāy)