Sooryagaandippoosiriccu

സൂര്യകാന്തിപ്പൂചിരിച്ചു
Year
Language

സൂര്യകാന്തിപ്പൂ ചിരിച്ചു
അതില്‍ നിന്‍റെ സ്വര്‍ണ്ണ മുഖബിംബം ലയിച്ചു
കാറ്റ് കസ്തൂരി വിതച്ചു
അത് നിന്‍റെ കബരീഭാരത്തെയുലച്ചു
(സൂര്യകാന്തി)

മണല്‍പ്പരപ്പില്‍ നിഴലുകള്‍ പാടി
മാദക നീരദ മാലകള്‍ ഒഴുകി (2)
ഒരു നിഴലായ് ഞാന്‍ നിന്‍ പിന്‍പെയോടി
അത് കണ്ടു കിളിക്കൂട്ടം കളിയാക്കിപ്പാടി
പാടി
(സൂര്യകാന്തി )

കടല്‍ പുണര്‍ന്നു തിര മാറിലണിഞ്ഞു
കാമുകനാം തീരം ആശകളണിഞ്ഞു
ഒരു കടലായ് നീ എന്മുന്നിലിളകി
അത് കണ്ടു നിറസന്ധ്യ രാഗാര്‍ദ്രയായി
രാഗാര്‍ദ്രയായി
(സൂര്യകാന്തി)

sūryagāndippū siriccu
adil ninṟĕ svarṇṇa mukhabiṁbaṁ layiccu
kāṭr kastūri vidaccu
at ninṟĕ kabarībhārattĕyulaccu
(sūryagāndi)

maṇalpparappil niḻalugaḽ pāḍi
mādaga nīrada mālagaḽ ŏḻugi (2)
ŏru niḻalāy ñān nin pinpĕyoḍi
at kaṇḍu kiḽikkūṭṭaṁ kaḽiyākkippāḍi
pāḍi
(sūryagāndi )

kaḍal puṇarnnu tira māṟilaṇiññu
kāmuganāṁ tīraṁ āśagaḽaṇiññu
ŏru kaḍalāy nī ĕnmunniliḽagi
at kaṇḍu niṟasandhya rāgārdrayāyi
rāgārdrayāyi
(sūryagāndi)