Sooryabimbam

സൂര്യബിംബം
Year
Language

സൂര്യബിംബം ചുംബിക്കാനായ്
വാനിലേക്കുയര്‍ന്നുപൊങ്ങും
താമരത്തണ്ടിവളിന്ന് വാടിയല്ലോ
സൂര്യകാന്തിയിവളിന്ന്
സന്യാസിനി സര്‍വ്വംത്യക്ത
ശിവദിവ്യപ്രേമത്തിനായ് ധ്യാനിക്കുന്നു
(സൂര്യബിംബം)

സ്വര്‍ണ്ണമല്ല ധനമല്ല
സങ്കടനിവാരണമായ്
ഇന്നിവള്‍ക്കര്‍‌ത്ഥിക്കാനായ്
ഭൗതികമായൊന്നുമില്ല( സ്വര്‍ണ്ണമല്ല)
ത്രൈലോക്യം നിറഞ്ഞുനില്‍ക്കും
ശംഭുവിന്റെ വൈചിത്ര്യങ്ങള്‍(ത്രൈലോക്യം)
തെല്ലീ മൃദുലാംഗിയുടെ
ഉള്ളില്‍ വന്നു ഭവിക്കട്ടെ
(സൂര്യബിംബം)

തേടുന്നിവള്‍ ശിവകരം
ദിവ്യപ്രേമമൊന്നു മാത്രം
അര്‍ത്ഥിയാണീ ഹരപ്രിയ
ശക്തിയാകും ശിവകാമി(തേടുന്നിവള്‍)
സാലോക്യമായ് സാമീപ്യമായ്
സാരൂപ്യവും സായുജ്യവും (സാലോക്യമായ്)
പൂകുവാനീ തപം ദുഃഖം
മംഗളസ്വരൂപാ ദേവാ
(സൂര്യബിംബം)

sūryabiṁbaṁ suṁbikkānāy
vānilekkuyarnnubŏṅṅuṁ
tāmarattaṇḍivaḽinn vāḍiyallo
sūryagāndiyivaḽinn
sanyāsini sarvvaṁtyakta
śivadivyapremattināy dhyānikkunnu
(sūryabiṁbaṁ)

svarṇṇamalla dhanamalla
saṅgaḍanivāraṇamāy
innivaḽkkar‌tthikkānāy
bhaudigamāyŏnnumilla( svarṇṇamalla)
trailokyaṁ niṟaññunilkkuṁ
śaṁbhuvinṟĕ vaisitryaṅṅaḽ(trailokyaṁ)
tĕllī mṛdulāṁgiyuḍĕ
uḽḽil vannu bhavikkaṭṭĕ
(sūryabiṁbaṁ)

teḍunnivaḽ śivagaraṁ
divyapremamŏnnu mātraṁ
artthiyāṇī harapriya
śaktiyāguṁ śivagāmi(teḍunnivaḽ)
sālokyamāy sāmīpyamāy
sārūpyavuṁ sāyujyavuṁ (sālokyamāy)
pūguvānī tabaṁ duḥkhaṁ
maṁgaḽasvarūbā devā
(sūryabiṁbaṁ)