ശോകബാഷ്പ സാഗരത്തില്‍
രാഗനൌക താണുപോയ്
ശോകബാഷ്പ സാഗരത്തില്‍
രാഗനൌക താണുപോയ്
ആശതന്റെ പാമരങ്ങള്‍
ആര്‍ഷമറ്റു വീണുപോയ്
സുന്ദരനാം തോണിക്കാരന്‍
ബന്ധനത്തില്‍ വീണുപോയ് (ശോകബാഷ്പ)
മാലകോര്‍ത്ത പവിഴമല്ലീ
മാഴ്കിടുന്നോ നീ വൃഥാ
മാലകോര്‍ത്ത പവിഴമല്ലീ
മാഴ്കിടുന്നോ നീ വൃഥാ
പ്രേമപൂജാ മണ്ഡപത്തെ
ചാമ്പലാക്കീ പാഴ്വിധീ (ശോകബാഷ്പ)