Sodiyidalo madhumalaro

ചൊടിയിതളോ മധുമലരോ
Year
Language

ചൊടിയിതളോ മധുമലരോ
കതിരഴകോ കലമാനോ
(ചൊടിയിതളോ...)

മഴവില്ലിന്‍ തളിരൊളി കണ്ടു
എന്‍ നെഞ്ചില്‍ മിഴിമുന കൊണ്ടു
കവിളില്‍ നീയേന്തി കനകത്തിന്‍ കാന്തി
നീയെന്‍ കണ്ണില്‍ ദാഹം തേടും തേന്‍‌കനി
(ചൊടിയിതളോ...)

സ്വരലഹരിയുമായ് നീ വന്നു
പ്രേമത്തിന്‍ മധുരിമ തന്നു
ഇനി നീയും ഞാനും ഉയിരൊന്നായ് പാടാം
നീയെന്‍ സ്വപ്നം വാരിപ്പുല്‍കും പൂങ്കൊടി
(ചൊടിയിതളോ...)

sŏḍiyidaḽo madhumalaro
kadiraḻago kalamāno
(sŏḍiyidaḽo...)

maḻavillin daḽirŏḽi kaṇḍu
ĕn nĕñjil miḻimuna kŏṇḍu
kaviḽil nīyendi kanagattin kāndi
nīyĕn kaṇṇil dāhaṁ teḍuṁ ten‌kani
(sŏḍiyidaḽo...)

svaralahariyumāy nī vannu
premattin madhurima tannu
ini nīyuṁ ñānuṁ uyirŏnnāy pāḍāṁ
nīyĕn svapnaṁ vārippulguṁ pūṅgŏḍi
(sŏḍiyidaḽo...)