ആ....ആ....ആ....
സ്നേഹവാനിൽ നീയണഞ്ഞൂ...
എന്റെ മോഹം പൂവണിഞ്ഞൂ...
കനവുപൂത്തൊരു ചില്ലയിൽ
രാഗപ്പൂങ്കുയിൽ പാടി
വീണ്ടുമാ മധുഗീതികൾ
പ്രേമ പല്ലവിയായി....
(സ്നേഹവാനിൽ....)
പാരിജാതം തേടും രാവിൽ
ഹേമ യാമിനിയിൽ...
മരന്ദം തൂകും ചന്ദ്രികയിൽ
(പാരിജാതം....)
ചന്ദ്രകാന്തം പോലലിഞ്ഞെൻ
മാനസം നിന്നോർമ്മയിൽ...
(സ്നേഹവാനിൽ....)
എന്റെ മാനസവേണുവിൽ നീ
ഒഴുകും ലയസുരഭി
സ്വരങ്ങൾ ചൂടും മധുലഹരി
(എന്റെ മാനസ....)
ശ്യാമഭൂവിൽ കൂടു കൂട്ടാൻ
ശാഖി തേടും പൈങ്കിളീ
ശാഖി തേടും പൈങ്കിളീ....
(സ്നേഹവാനിൽ....)