Snehattil vidarunna

സ്നേഹത്തില്‍ വിടരുന്ന
Year
Language

സ്നേഹത്തില്‍ വിടരുന്ന പൂവേതു പൂവ്
ദാഹത്താല്‍ തെളിയുന്ന പൂവേതു പൂവ്
സ്നേഹത്തില്‍ വിടരുന്ന പൂവേതു പൂവ്
ദാഹത്താല്‍ തെളിയുന്ന പൂവേതു പൂവ്
ഏതു പൂവ് ?
താമരപ്പെണ്ണിന്റെ കണ്ണെന്ന പൂവ്
താരാപരാഗങ്ങള്‍ ചിമ്മുന്ന പൂവ്
താമരപ്പെണ്ണിന്റെ കണ്ണെന്ന പൂവ്
താരാപരാഗങ്ങള്‍ ചിമ്മുന്ന പൂവ്

കാണുമ്പോള്‍ തുടുക്കുന്ന പൂവേതു പൂവ്
നാണത്താല്‍ ചുവക്കുന്ന പൂവേതു പൂവ്
കണ്മണിപ്പെണ്ണിന്റെ കവിളെന്ന പൂവ്
കള്ളനുണക്കുഴി വിരിയുന്ന പൂവ്
കണ്മണിപ്പെണ്ണിന്റെ കവിളെന്ന പൂവ്
കള്ളനുണക്കുഴി വിരിയുന്ന പൂവ് (സ്നേഹത്തില്‍)

മോഹത്തില്‍ വളരുന്ന പൂവേതു പൂവ്
രാഗത്തേന്‍ നിറയുന്ന പൂവേതു പൂവ്
മംഗളവാണീ നിന്‍ മനസ്സെന്ന പൂവ്
മന്മഥമണമൂറി പടരുന്ന പൂവ് (സ്നേഹത്തില്‍)

snehattil viḍarunna pūvedu pūv
dāhattāl tĕḽiyunna pūvedu pūv
snehattil viḍarunna pūvedu pūv
dāhattāl tĕḽiyunna pūvedu pūv
edu pūv ?
tāmarappĕṇṇinṟĕ kaṇṇĕnna pūv
tārābarāgaṅṅaḽ simmunna pūv
tāmarappĕṇṇinṟĕ kaṇṇĕnna pūv
tārābarāgaṅṅaḽ simmunna pūv

kāṇumboḽ tuḍukkunna pūvedu pūv
nāṇattāl suvakkunna pūvedu pūv
kaṇmaṇippĕṇṇinṟĕ kaviḽĕnna pūv
kaḽḽanuṇakkuḻi viriyunna pūv
kaṇmaṇippĕṇṇinṟĕ kaviḽĕnna pūv
kaḽḽanuṇakkuḻi viriyunna pūv (snehattil)

mohattil vaḽarunna pūvedu pūv
rāgatten niṟayunna pūvedu pūv
maṁgaḽavāṇī nin manassĕnna pūv
manmathamaṇamūṟi paḍarunna pūv (snehattil)