Snehasvaroobanaam

സ്നേഹസ്വരൂപനാം
Work
Year
Language

സ്നേഹസ്വരൂപനാം നാഥാ
നീയല്ലാതാരാണാലംബം
പാപങ്ങള്‍ പോക്കും കാരുണ്യമേ
പാടി നിന്നെ വാഴ്ത്താം (2)

ഏകാന്ത രാവില്‍ ദാഹാര്‍ത്തനായ്
നീ വിരുന്നൂ വന്നൂ
ആരും കൊതിക്കുന്നോരത്താഴമേകി
ആത്മ ശാന്തി തന്നൂ
എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി
നല്ലോര്‍ക്കു നന്മകള്‍ നല്‍കീ
എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി
നല്ലോര്‍ക്കു നന്മകള്‍ നല്‍കീ
[സ്നേഹ..]

തോരാതെ പാടും അടിമ തന്‍ ചുണ്ടില്‍
ജീവ ജലം നല്‍കൂ
ആകാശ ഭൂമികള്‍ കൈ നീട്ടി വാങ്ങും
ആര്‍ദ്ര സ്നേഹം നല്‍കൂ
മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം
ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ
മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം
ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ
[ സ്നേഹ...]

snehasvarūbanāṁ nāthā
nīyallādārāṇālaṁbaṁ
pābaṅṅaḽ pokkuṁ kāruṇyame
pāḍi ninnĕ vāḻttāṁ (2)

egānda rāvil dāhārttanāy
nī virunnū vannū
āruṁ kŏdikkunnorattāḻamegi
ātma śāndi tannū
ĕllārkkumĕllārkkuṁ attāṇiyāyi
nallorkku nanmagaḽ nalgī
ĕllārkkumĕllārkkuṁ attāṇiyāyi
nallorkku nanmagaḽ nalgī
[sneha..]

torādĕ pāḍuṁ aḍima tan suṇḍil
jīva jalaṁ nalgū
āgāśa bhūmigaḽ kai nīṭṭi vāṅṅuṁ
ārdra snehaṁ nalgū
miḻinīr tuḽumbunnŏrī pāna pātraṁ
hṛdayattil nīyeṭru vāṅṅū
miḻinīr tuḽumbunnŏrī pāna pātraṁ
hṛdayattil nīyeṭru vāṅṅū
[ sneha...]