Snehasvaram

സ്നേഹസ്വരം
Year
Language

സ്നേഹസ്വരം നിത്യസ്നേഹസ്വരം
ഞങ്ങൾ മീട്ടുന്നു കിന്നരതന്ത്രിയിൽ
സ്വർഗ്ഗരാജ്യം വരാൻ സത്യലോകം വരാൻ
ജീവകാരുണ്യം മാനസതാരുകളിൽ നിറയാൻ
(സ്നേഹസ്വരം....)

നേരുന്നു നന്മ നേരുന്നു മാലാഖമാരിതാ
പോരുന്നു മണ്ണിൽ പോരുന്നു ആമോദരായിതാ....ആമോദരായിതാ (2)

ദീപങ്ങൾ പൊന്നിൻ ദീപങ്ങൾ നിറനാളങ്ങൾ ചൂടവേ
നാദങ്ങൾ ദിവ്യനാദങ്ങൾ ഉള്ളിൽ ഓളങ്ങൾ തീർക്കവേ (2)
വാഴ്ത്തുന്നു വാനിന്റെ അജ്ഞാതവൈഭവം
(സ്നേഹസ്വരം...)

snehasvaraṁ nityasnehasvaraṁ
ñaṅṅaḽ mīṭṭunnu kinnaradandriyil
svarggarājyaṁ varān satyalogaṁ varān
jīvagāruṇyaṁ mānasadārugaḽil niṟayān
(snehasvaraṁ....)

nerunnu nanma nerunnu mālākhamāridā
porunnu maṇṇil porunnu āmodarāyidā....āmodarāyidā (2)

dībaṅṅaḽ pŏnnin dībaṅṅaḽ niṟanāḽaṅṅaḽ sūḍave
nādaṅṅaḽ divyanādaṅṅaḽ uḽḽil oḽaṅṅaḽ tīrkkave (2)
vāḻttunnu vāninṟĕ ajñādavaibhavaṁ
(snehasvaraṁ...)