Snehame karayatra nin kai

സ്നേഹമേ കറയറ്റ നിന്‍ കൈ
Year
Language

സ്നേഹമേ കറയറ്റ നിന്‍ കൈ
എന്തു ത്യാഗം ചെയ്തിടാന്‍

സ്നേഹമേ കറയറ്റ നിന്‍ കൈ
എന്തു ത്യാഗം ചെയ്തിടാന്‍
ഏവയേ തവലക്ഷ്യം
ആരാര്‍ക്കേകുമാല്‍ വിഫലപ്പെടാന്‍

ജാതിയില്ല മതങ്ങളിവിടില്ല
താഴ്ചയുയര്‍ച്ചകള്‍
നീതിയാം വഴിപോകയാണിവര്‍
നിഷ്കളങ്ക സഹോദരര്‍

സ്വന്തജാതിയിതെന്ന ചിന്തയില്‍
എന്തു മെച്ചം കണ്ടു നീ
ബന്ധുവിന്‍ ഗൃഹമാശ്രയിച്ചതില്‍
എന്തു നേടിയതിന്നുനീ?
നീസഹായം നല്‍കിയാര്‍ക്കതില്‍
എന്തു ലാഭമിയന്നഹോ
നീമനസ്സില്‍ നിനച്ചതെന്തു
ലഭിച്ചതെന്തു സഹോദരാ?

ചിറകൊടിഞ്ഞൊരു തള്ളയും പൂഞ്ചിറകെഴാപ്പൈതങ്ങളും
അരുതിയറ്റോരന്ധകാരമിതിങ്കലെങ്ങു പോകുവാന്‍
ശോകമേ നീ ഏറിവന്നാല്‍ ഇത്രമാത്രമാകുമോ?
മോദമേ ഇതുകണ്ടു നില്‍പ്പാന്‍ നീയുമിത്ര കഠോരമോ?

snehame kaṟayaṭra nin kai
ĕndu tyāgaṁ sĕydiḍān

snehame kaṟayaṭra nin kai
ĕndu tyāgaṁ sĕydiḍān
evaye tavalakṣyaṁ
ārārkkegumāl viphalappĕḍān

jādiyilla madaṅṅaḽiviḍilla
tāḻsayuyarscagaḽ
nīdiyāṁ vaḻibogayāṇivar
niṣkaḽaṅga sahodarar

svandajādiyidĕnna sindayil
ĕndu mĕccaṁ kaṇḍu nī
bandhuvin gṛhamāśrayiccadil
ĕndu neḍiyadinnunī?
nīsahāyaṁ nalgiyārkkadil
ĕndu lābhamiyannaho
nīmanassil ninaccadĕndu
labhiccadĕndu sahodarā?

siṟagŏḍiññŏru taḽḽayuṁ pūñjiṟagĕḻāppaidaṅṅaḽuṁ
arudiyaṭrorandhagāramidiṅgalĕṅṅu poguvān
śogame nī eṟivannāl itramātramāgumo?
modame idugaṇḍu nilppān nīyumitra kaṭhoramo?