Sneham virunnu viliccu

സ്നേഹം വിരുന്നു വിളിച്ചു
Year
Language

സ്നേഹം വിരുന്നു വിളിച്ചു
മോഹം മൗനം ഭജിച്ചു
ആ മൗനം മനസ്സിൽ പറഞ്ഞു
ഐ ലവ് യൂ ഐ ലവ് യൂ

എല്ലാ വികാരവും ഒന്നിച്ചുണർത്തും
യൗവ്വനത്തിൻ ലഹരിയുമായി
ഉണർന്നു നില്പൂ ദാഹിച്ചുണർന്നു നില്പൂ (2)
മുന്നിൽ നില്പൂ
ഒരു ചുംബനത്തിൻ
ഒരു ചുംബനത്തിൻ ചൂടറിയാത്തൊരീ അനുരാഗം അനുരാഗം
ആഹാ..ആഹാ...(സ്നേഹം...)

എല്ലാ പതക്കവും മാറത്തു ചാർത്തും
ഏപ്രിലിലെ രജനി പോലെ
ഒരുങ്ങി നില്പൂ കോരിത്തരിച്ചു നില്പൂ (2)
മുന്നിൽ നില്പൂ
ഒരു ലാളനത്തിൻ
ഒരു ലാളനത്തിൻ കുളിരണിയാത്തൊരീ
അനുരാഗം അനുരാഗം (സ്നേഹം..)

snehaṁ virunnu viḽiccu
mohaṁ maunaṁ bhajiccu
ā maunaṁ manassil paṟaññu
ai lav yū ai lav yū

ĕllā vigāravuṁ ŏnniccuṇarttuṁ
yauvvanattin lahariyumāyi
uṇarnnu nilbū dāhiccuṇarnnu nilbū (2)
munnil nilbū
ŏru suṁbanattin
ŏru suṁbanattin sūḍaṟiyāttŏrī anurāgaṁ anurāgaṁ
āhā..āhā...(snehaṁ...)

ĕllā padakkavuṁ māṟattu sārttuṁ
eprililĕ rajani polĕ
ŏruṅṅi nilbū korittariccu nilbū (2)
munnil nilbū
ŏru lāḽanattin
ŏru lāḽanattin kuḽiraṇiyāttŏrī
anurāgaṁ anurāgaṁ (snehaṁ..)