സ്നേഹം താമരനൂലിഴയോ.....
സ്നേഹം കാരിരുമ്പിന്റെ ചങ്ങലയോ...
(സ്നേഹം......)
ബന്ധം ജീവിതബന്ധനമോ....
അമ്മേ അമ്മേ അമ്മ നല്‍കിയ മുലപ്പാലല്ലേ
അമൃതിനും മേലേ ദിവ്യാമൃതം...
സ്നേഹം താമരനൂലിഴയോ..
സ്നേഹം കാരിരുമ്പിന്റെ ചങ്ങലയോ...
ഒരു ചക്രവാളത്തില്‍ സൂര്യനും ചന്ദ്രനും
ഒരുമിച്ചുദിച്ചു നിന്നാല്‍....
(ഒരു ചക്രവാളത്തില്‍....)
ഇരുളും വെളിച്ചവും പൊരുതിയാലെങ്ങിനെ
നിഴലിനു വഴിയറിയാന്‍.....
നിഴലിനു വഴിയറിയാന്‍...
സ്നേഹം താമരനൂലിഴയോ..
സ്നേഹം കാരിരുമ്പിന്റെ ചങ്ങലയോ...
ഒരു സ്വപ്നഗാനത്തിന്‍ താളവും ലയവും
ശ്രുതിയും പിഴച്ചുപൊയീ....
(ഒരു സ്വപ്നഗാനത്തിന്‍....)
ഇരുമിഴി നിറയുന്ന കണ്ണീര്‍ത്തുള്ളികളൊരു
ഹൃദയത്തില്‍ നിന്നല്ലേ....
ഒരു ഹൃദയത്തില്‍ നിന്നല്ലേ...
സ്നേഹം താമരനൂലിഴയോ..
സ്നേഹം കാരിരുമ്പിന്റെ ചങ്ങലയോ...
ബന്ധം ജീവിതബന്ധനമോ....
അമ്മേ അമ്മേ അമ്മ നല്‍കിയ മുലപ്പാലല്ലേ
അമൃതിനും മേലേ ദിവ്യാമൃതം...
സ്നേഹം......... താമരനൂലിഴയോ.......