സ്നേഹ ഗംഗയിൽ പൂത്തു വന്നൊരു
രോഹിണീ പുഷ്പമാണു നീ
പ്രാണഹർഷങ്ങൾ ചൂടിയെത്തുന്ന
പാതിരാക്കുളിരാണു നീ (സ്നേഹ)
കൽപ്പനകൾ കളം വരയ്ക്കുമെൻ
പുഷ്പ ശയ്യാഗൃഹങ്ങളിൽ
വജ്രദീപം കൊളുത്തി വച്ചൊരു
വാസര സ്വപ്നമാണു നീ (സ്നേഹ)
മൗനരാഗം നിറഞ്ഞു നിൽക്കുമെൻ
മാനസാഞ്ജന പൊയ്കയിൽ
വെണ്ണിലാവിൻ ചിറകുമായ് വന്ന
പൊന്നരയന്നമാണു നീ (സ്നേഹ)