സ്നേഹബന്ധമേ ഹൃദയശാഖിയിൽ
കൂടു കൂട്ടുമോ നീ സ്വർഗ്ഗ ശാരികേ (2)
(സ്നേഹബന്ധമേ..)
മാനസമാകും തന്ത്രികളിൽ നിൻ
കരപരിലാളനയിൽ (2)
ഒഴുകുന്നു സ്വർഗീയ സംഗീത ധാരകൾ
(സ്നേഹബന്ധമേ..)
പൂക്കൾ പൊന്നിൻ താലമെടുക്കും
ജീവിതവാടികളിൽ
മേദിനി നിന്നെ സുരഭിലയാക്കും
(സ്നേഹബന്ധമേ..)
snehabandhame hṛdayaśākhiyil
kūḍu kūṭṭumo nī svargga śārige (2)
(snehabandhame..)
mānasamāguṁ tandrigaḽil nin
karabarilāḽanayil (2)
ŏḻugunnu svargīya saṁgīda dhāragaḽ
(snehabandhame..)
pūkkaḽ pŏnnin dālamĕḍukkuṁ
jīvidavāḍigaḽil
medini ninnĕ surabhilayākkuṁ
(snehabandhame..)