സ്മൃതികള്‍ നിഴലുകള്‍ തേങ്ങും മനസ്സില്‍
മായാതെ എഴുതിയ കഥകള്‍
മറക്കുവാനോ ദേവി
(സ്മൃതികള്‍ )
ആലിലക്കുറിയും നീലക്കുറുനിരയും
ചുംബിച്ചുറങ്ങാനണയും (2)
കാറ്റിൻ കവിളിണയും ഈറന്‍മിഴിയിതളും
ഏതോ വിരലുകള്‍ തേടി
(സ്മൃതികള്‍ )
ആല്‍ത്തറയും കാവും അരളിപ്പൂമരവും
അന്തിവിളക്കുകളും അഴകും (2)
ഒഴുകും കാല്‍ത്തളതന്‍ ചിരിയും
ഓര്‍മ്മയില്‍ ഇനിയും മറക്കുവാനോ ദേവീ ദേവീ...
(സ്മൃതികള്‍)