Smrtigal

സ്മൃതികള്‍
Work
Year
Language

സ്മൃതികള്‍ ഒരു മൗനരാഗ വേലിയേറ്റമായ്
ഇടറും വിരഹം തുളുമ്പും ആത്മഭാവമായ്
കടലേ അപാരതേ സാക്ഷ്യം
സ്മൃതികള്‍ ഒരു മൗനരാഗ വേലിയേറ്റമായ്

കാലമേ അഗാധ ഭാവ ഗീതമേ
നീന്തി നീ വിഷാദ രാഗതാരമേ
(കാലമേ)
ഏക താരം മൂളും ജീവ ഗാന പല്ലവി
വീണലിഞ്ഞുവോ നിഴലില്‍

സ്മൃതികള്‍ ഉയരുന്നു മൗന വേലിയേറ്റമായ്
ഇടറും വിരഹം തുളുമ്പും ആത്മഭാവമായ്
കടലേ അപാരതേ സാക്ഷ്യം
സ്മൃതികള്‍ ഉയരുന്നു മൗന വേലിയേറ്റമായ്

പാതയില്‍ കൊഴിഞ്ഞു വീണ പൂവുകള്‍
പാരിരുള്‍ ചൊരിഞ്ഞ മോഹ മുള്ളുകള്‍
(പാതയില്‍ )
മൂടല്‍ മഞ്ഞില്‍ വിങ്ങുമീ യാമ ഗദ്ഗദങ്ങളില്‍
വീണുടഞ്ഞുവോ ഹൃദയം

സ്മൃതികള്‍ ഉയരുന്നു മൗന വേലിയേറ്റമായ്
ഇടറും വിരഹം തുളുമ്പും ആത്മഭാവമായ്
കടലേ അപാരതേ സാക്ഷ്യം
സ്മൃതികള്‍ ഉയരുന്നു മൗന വേലിയേറ്റമായ്

smṛtigaḽ ŏru maunarāga veliyeṭramāy
iḍaṟuṁ virahaṁ tuḽumbuṁ ātmabhāvamāy
kaḍale abārade sākṣyaṁ
smṛtigaḽ ŏru maunarāga veliyeṭramāy

kālame agādha bhāva gīdame
nīndi nī viṣāda rāgadārame
(kālame)
ega tāraṁ mūḽuṁ jīva gāna pallavi
vīṇaliññuvo niḻalil

smṛtigaḽ uyarunnu mauna veliyeṭramāy
iḍaṟuṁ virahaṁ tuḽumbuṁ ātmabhāvamāy
kaḍale abārade sākṣyaṁ
smṛtigaḽ uyarunnu mauna veliyeṭramāy

pādayil kŏḻiññu vīṇa pūvugaḽ
pāriruḽ sŏriñña moha muḽḽugaḽ
(pādayil )
mūḍal maññil viṅṅumī yāma gadgadaṅṅaḽil
vīṇuḍaññuvo hṛdayaṁ

smṛtigaḽ uyarunnu mauna veliyeṭramāy
iḍaṟuṁ virahaṁ tuḽumbuṁ ātmabhāvamāy
kaḍale abārade sākṣyaṁ
smṛtigaḽ uyarunnu mauna veliyeṭramāy