Smarikkaan pathippicca

സ്മരിക്കാൻ പഠിപ്പിച്ച
Year
Language

സ്മരിക്കാന്‍ പഠിപ്പിച്ച മനസ്സേ നീയെന്നെ
മറക്കാന്‍ പഠിപ്പിക്കുമോ?
സര്‍വവും മറക്കാന്‍ പഠിപ്പിക്കുമോ?

ഓര്‍മ്മതന്‍ ചിറകുകളൊതുക്കിയെന്‍ രാക്കിളി
ഒടുങ്ങാത്ത നിദ്രയില്‍ ലയിക്കട്ടെ
നീലമനോഹരമാം സ്വപ്നനഭസ്സില്‍
ലീലാലാലസനായ് ചരിക്കട്ടെ

പായുന്ന സമയത്തിന്‍ പളുങ്കുകള്‍ ജീവിത
പാതയില്‍ നിശ്ചലം നിന്നെങ്കില്‍
മരിച്ചൊരിന്നലെയും പിറക്കാത്ത നാളെയും
മനസ്സിനെ നോവിക്കാതിരുന്നെങ്കില്‍

smarikkān paṭhippicca manasse nīyĕnnĕ
maṟakkān paṭhippikkumo?
sarvavuṁ maṟakkān paṭhippikkumo?

ormmadan siṟagugaḽŏdukkiyĕn rākkiḽi
ŏḍuṅṅātta nidrayil layikkaṭṭĕ
nīlamanoharamāṁ svapnanabhassil
līlālālasanāy sarikkaṭṭĕ

pāyunna samayattin paḽuṅgugaḽ jīvida
pādayil niścalaṁ ninnĕṅgil
mariccŏrinnalĕyuṁ piṟakkātta nāḽĕyuṁ
manassinĕ novikkādirunnĕṅgil