Sivasaila srmgamaam tiruvarannil

ശിവശൈല ശൃംഗമാം തിരുവരങ്ങിൽ
Year
Language

ആ...ആ‍...ആ...ആ....
ശിവശൈലശൃംഗമാം തിരുവരങ്ങില്‍
സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍....
ശിവശൈലശൃംഗമാം തിരുവരങ്ങില്‍
സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍....
നിത്യമംഗലയാം ദേവി നൃത്തമാടൂ....
നിന്റെ പൊല്‍ച്ചിലമ്പില്‍ ഞാനിന്നൊരു മുത്തായെങ്കില്‍...
ശിവശൈലശൃംഗമാം തിരുവരങ്ങില്‍
സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍....

കോതിവച്ച ചുരുള്‍മുടിയില്‍ സൂര്യചന്ദ്രമണികള്‍ ചൂടി..
കോമള താമര മിഴികള്‍ ചിമ്മി...
കോതിവച്ച ചുരുള്‍മുടിയില്‍ സൂര്യചന്ദ്രമണികള്‍ ചൂടി..
കോമള താമര മിഴികള്‍ ചിമ്മി...
ഒരു കുടന്ന നിലാവു പോലാം പുഞ്ചിരി തൂകി
കരപുടങ്ങള്‍ കൂപ്പി നില്‍ക്കും ലാവണ്യം നീ
ലാസ്യലാവണ്യം നീ....

ശിവശൈലശൃംഗമാം തിരുവരങ്ങില്‍
സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍....

മാരി മഞ്ഞും കുളിരു പെയ്തു...
വേനല്‍ വന്നു കനല്‍ ചൊരിഞ്ഞു....
മാരനും മാമ്പൂവിന്‍ ശരങ്ങളെയ്തു...
ഒരു വസന്തവിലാസമായ് നിന്‍ ദേവസന്നിധിയില്‍
ഹൃദയതാലം നീട്ടി നില്‍ക്കും ദേവത നീ
ദേവദേവത നീ....

ശിവശൈലശൃംഗമാം തിരുവരങ്ങില്‍
സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍....
നിത്യമംഗലയാം ദേവി നൃത്തമാടൂ....
നിന്റെ പൊല്‍ച്ചിലമ്പില്‍ ഞാനിന്നൊരു മുത്തായെങ്കില്‍...

ā...ā...ā...ā....
śivaśailaśṛṁgamāṁ tiruvaraṅṅil
satyaśivasundaraṅṅaḽtan aṅgaṇattil....
śivaśailaśṛṁgamāṁ tiruvaraṅṅil
satyaśivasundaraṅṅaḽtan aṅgaṇattil....
nityamaṁgalayāṁ devi nṛttamāḍū....
ninṟĕ pŏlscilambil ñāninnŏru muttāyĕṅgil...
śivaśailaśṛṁgamāṁ tiruvaraṅṅil
satyaśivasundaraṅṅaḽtan aṅgaṇattil....

kodivacca suruḽmuḍiyil sūryasandramaṇigaḽ sūḍi..
komaḽa tāmara miḻigaḽ simmi...
kodivacca suruḽmuḍiyil sūryasandramaṇigaḽ sūḍi..
komaḽa tāmara miḻigaḽ simmi...
ŏru kuḍanna nilāvu polāṁ puñjiri tūgi
karabuḍaṅṅaḽ kūppi nilkkuṁ lāvaṇyaṁ nī
lāsyalāvaṇyaṁ nī....

śivaśailaśṛṁgamāṁ tiruvaraṅṅil
satyaśivasundaraṅṅaḽtan aṅgaṇattil....

māri maññuṁ kuḽiru pĕydu...
venal vannu kanal sŏriññu....
māranuṁ māmbūvin śaraṅṅaḽĕydu...
ŏru vasandavilāsamāy nin devasannidhiyil
hṛdayadālaṁ nīṭṭi nilkkuṁ devada nī
devadevada nī....

śivaśailaśṛṁgamāṁ tiruvaraṅṅil
satyaśivasundaraṅṅaḽtan aṅgaṇattil....
nityamaṁgalayāṁ devi nṛttamāḍū....
ninṟĕ pŏlscilambil ñāninnŏru muttāyĕṅgil...