Sivaranyajini

ശിവരഞ്ജിനി
Year
Language

ശിവരഞ്ജിനീ ഓ പ്രിയസഖീ
ഗിരിനന്ദിനീ ഓ വിധുമുഖി
കൈലാസശൃംഗങ്ങള്‍
കൈകൂപ്പി നില്‌ക്കുന്നു നിന്നെ
ഋതുശോഭയായ് വന്നു പുണരുന്നു
നിന്‍ പ്രേമമെന്നെ!
(ശിവ...)

നടരാജചരണത്തിന്‍ ഒരു ധൂളിയീ ഭൂമി
പ്രണയനിധി നീ... പ്രണവവിധി നീ...
ഭവഭയഹരാ! യമസംഹരാ!
പുരഹരവിഭോ ഓം
(ശിവ...)

നിഗമസാരം പാടിവന്നു നീ
ഉരഗഹാരം ചൂടിനിന്നു നീ
പുണ്യഗംഗാഹംസമോ
പുഷ്‌പസുന്ദരഹാസമോ
വിശ്വാധാരം വേദാകാരം നീ
(ശിവ...)

ഹൈമവതി നിന്‍ മേനി മാലേയം
ചൊടിയിലെന്നും മധുരപാനീയം
എന്റെ മെയ്യില്‍ പാതി നീ
എന്റെ നര്‍ത്തനവേദി നീ
പാരും വാനും തേടും പുണ്യം നീ
(ശിവ...)

śivarañjinī o priyasakhī
girinandinī o vidhumukhi
kailāsaśṛṁgaṅṅaḽ
kaigūppi nil‌kkunnu ninnĕ
ṛtuśobhayāy vannu puṇarunnu
nin premamĕnnĕ!
(śiva...)

naḍarājasaraṇattin ŏru dhūḽiyī bhūmi
praṇayanidhi nī... praṇavavidhi nī...
bhavabhayaharā! yamasaṁharā!
puraharavibho oṁ
(śiva...)

nigamasāraṁ pāḍivannu nī
uragahāraṁ sūḍininnu nī
puṇyagaṁgāhaṁsamo
puṣ‌pasundarahāsamo
viśvādhāraṁ vedāgāraṁ nī
(śiva...)

haimavadi nin meni māleyaṁ
sŏḍiyilĕnnuṁ madhurabānīyaṁ
ĕnṟĕ mĕyyil pādi nī
ĕnṟĕ narttanavedi nī
pāruṁ vānuṁ teḍuṁ puṇyaṁ nī
(śiva...)