ിത്രശാല ഞാന്‍ പ്രണയ ചിത്രശാലഞാന്‍
ചിരിയുടെ ചിത്രങ്ങള്‍ ശൃംഗാരചിത്രങ്ങള്‍
ചുണ്ടില്‍ വരയ്ക്കും മാറ്റിവരയ്ക്കും
ചുംബനവര്‍ണ്ണങ്ങള്‍
കവിതയുറഞ്ഞു വിരിഞ്ഞവയാണെന്‍
കണ്ണിലെ ചിത്രങ്ങള്‍
ഒരുനിമിഷം ആകാശം കാണാം
ഒറ്റനോട്ടത്തില്‍ അലകടല്‍ കാണാം
താമരകാണാം നീലത്താമരകാണാം
താരസഹസ്രം കാണാം കാമ
ദാഹാഗ്നിനാളം കാണാം
മോഹമുണര്‍ന്നു വളര്‍ന്നവയാണെന്‍
മുഖരതിലേഖങ്ങള്‍
കുറുനിരചാര്‍ത്തും കോലങ്ങള്‍ കാണാം
കവിളിണതന്നില്‍ നഖചിത്രം കാണാം
പൂമേനികാണാം പൂക്കും മാറിടം കാണാം
ആപാദചൂഡം തഴുകാം പ്രേമ
രോമാഞ്ചങ്ങള്‍ കാണാം