Sitramani

ചിത്രമണി
Year
Language

ചിത്രമണിമണ്ഡപത്തില്‍
ചിത്തമേന്ന മന്ദിരത്തില്‍
കല്പനാശിലയില്‍ നിന്റെ
ശില്പം ഞാന്‍ കൊത്തിവെച്ചു

ചിത്രരത്നദീപികയില്‍
സപ്തവര്‍ണ്ണ ശോഭകളില്‍
കല്പനാശിലയനങ്ങി
കണ്ടവര്‍ വീര്‍പ്പടക്കി

കണ്ടു കണ്ടുമോഹം കൊണ്ടു
കാത്തുനിന്ന തീര്‍ഥാടകര്‍
തീരാത്ത ദാഹവുമായി
തീരത്തു താമസമായി

ദുഃഖവര്‍ഷരാത്രി വന്നു
ദുസ്സഹമാം വേനല്‍ വന്നൂ
കല്പനശിലതകര്‍ന്നൂ
ശില്‍പ്പിതന്‍ കരള്‍ തകര്‍ന്നൂ

sitramaṇimaṇḍabattil
sittamenna mandirattil
kalbanāśilayil ninṟĕ
śilbaṁ ñān kŏttivĕccu

sitraratnadībigayil
saptavarṇṇa śobhagaḽil
kalbanāśilayanaṅṅi
kaṇḍavar vīrppaḍakki

kaṇḍu kaṇḍumohaṁ kŏṇḍu
kāttuninna tīrdhāḍagar
tīrātta dāhavumāyi
tīrattu tāmasamāyi

duḥkhavarṣarātri vannu
dussahamāṁ venal vannū
kalbanaśiladagarnnū
śilppidan karaḽ tagarnnū