Sitralekhe priyamvade

ചിത്രലേഖേ പ്രിയംവദേ
Year
Language

ചിത്രലേഖേ പ്രിയംവദേ
എത്രനാൾ സഹിച്ചീടും ഞാൻ
ചിത്രമെത്രയുമെൻ ദാഹം
വ്യർത്ഥമോ ഈ മനോരഥം ( ചിത്രലേഖേ....)

മന്മഥോപമനെൻ നാഥൻ
മത്സഖീയെന്നനിരുദ്ധൻ
എന്മടിയിൽ മയങ്ങിയെ-
ന്നിന്നലെയും സ്വപ്നം കണ്ടു ( ചിത്രലേഖേ....)

സ്വപ്നം കഴിഞ്ഞു മിഴി തുറന്നു
സ്വർഗ്ഗം കൈ വിട്ടതായ് കണ്ടറിഞ്ഞു
അന്ധകാരത്തിൻ മുഖവും കണ്ടു
ആകെത്തളർന്നു ഞാൻ കണ്ണടച്ചു ( ചിത്രലേഖേ....)

sitralekhe priyaṁvade
ĕtranāḽ sahiccīḍuṁ ñān
sitramĕtrayumĕn dāhaṁ
vyartthamo ī manorathaṁ ( sitralekhe....)

manmathobamanĕn nāthan
matsakhīyĕnnaniruddhan
ĕnmaḍiyil mayaṅṅiyĕ-
nninnalĕyuṁ svapnaṁ kaṇḍu ( sitralekhe....)

svapnaṁ kaḻiññu miḻi tuṟannu
svarggaṁ kai viṭṭadāy kaṇḍaṟiññu
andhagārattin mukhavuṁ kaṇḍu
āgĕttaḽarnnu ñān kaṇṇaḍaccu ( sitralekhe....)