ശിശുവിനെപ്പോല്‍ പുഞ്ചിരി തൂകി
ശിശിരപഞ്ചമി ഓടിവന്നു
നമ്മുടെ സുന്ദര രാഗപൂജയില്‍
കര്‍മ്മസാക്ഷിയായ് കാലം നിന്നു (2)
ആ ..........
പട്ടുടുപ്പും പരിവേഷവുമായ്
ചൈത്രമാസം ചാമരം വീശി
പരാഗസുരഭിലവസന്തകാലം
പരിമളതൈലം പൂശി
ആ ..........
താമരയിലയില്‍ മുത്തുമാലകള്‍ |
ഹേമന്തരാവുകള്‍ നീട്ടി |(2)
മാമരത്തണലായ് വേനല്‍പ്പെണ്‍കൊടി
മലരണിമഞ്ചമൊരുക്കി
ഹർഷബാഷ്പമനോഹരിയാകിയ
വര്‍ഷദേവതവന്നുചിരിച്ചു
പറന്നുപോകും ദിനരാത്രങ്ങള്‍
പാടേ നമ്മള്‍ മറന്നു
ശിശുവിനെപ്പോല്‍..