Sirikkumbol koode (kadal enna sitrattil ninn )

ചിരിക്കുമ്പോള്‍ കൂടെ (കടല്‍ എന്ന ചിത്രത്തില്‍ നിന്ന് )
Year
Language

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രംവരും

സുഖമൊരുനാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
(ചിരിക്കുമ്പോള്‍ )

കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥപറഞ്ഞുണര്‍ത്തിയ കരിങ്കടലേ കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു
(ചിരിക്കുമ്പോള്‍ )

sirikkumboḽ kūḍĕccirikkān
āyiraṁ per varuṁ
karayumboḽ kūḍĕkkarayān
nin niḻal mātraṁvaruṁ

sukhamŏrunāḽ varuṁ virunnugāran
duḥkhamo piriyātta svandakkāran
(sirikkumboḽ )

karaññu karaññu karaḽ taḽarnnu ñānuṟaṅṅumboḽ
kathabaṟaññuṇarttiya kariṅgaḍale kariṅgaḍale
kanivārnnu nī tanna kanagattāmbāḽattil
kaṇṇunīr sippigaḽo niṟaccirunnu
kaṇṇūnīr sippigaḽo niṟaccirunnu
(sirikkumboḽ )