Sirikkumbol koode

ചിരിക്കുമ്പോൾ കൂടെ
Work
Year
Language

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാ‍ത്രം വരും
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
(ചിരിക്കുമ്പോള്‍...)

കടലില്‍ മീന്‍ പെരുകുമ്പോള്‍ കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടല്‍ത്തീരമൊഴിയുമ്പോള്‍ വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
അവയെല്ലാം പലവഴി പിരിഞ്ഞുപോകും

കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു...
(ചിരിക്കുമ്പോള്‍...)

sirikkumboḽ kūḍĕccirikkān āyiraṁ per varuṁ
karayumboḽ kūḍĕkkarayān nin niḻal mātraṁ varuṁ
nin niḻal mātraṁ varuṁ
sukhaṁ ŏru nāḽ varuṁ virunnugāran
duḥkhamo piriyātta svandakkāran
(sirikkumboḽ...)

kaḍalil mīn pĕrugumboḽ karayil vannaḍiyumboḽ
kaḻuganuṁ kākkagaḽuṁ paṟannu varuṁ
kaḍalttīramŏḻiyumboḽ valayĕllāmuṇaṅṅumboḽ
avayĕllāṁ palavaḻi piriññuboguṁ
avayĕllāṁ palavaḻi piriññuboguṁ

karaññu karaññu karaḽ taḽarnnu ñānuṟaṅṅumboḽ
katha paṟaññuṇarttiya kariṅgaḍale kariṅgaḍale
kanivārnnu nī tanna kanagattāmbāḽattil
kaṇṇunīr sippigaḽo niṟaccirunnu
kaṇṇūnīr sippigaḽo niṟaccirunnu...
(sirikkumboḽ...)