Sirikkudukke

ചിരിക്കുടുക്കേ
Year
Language

ചിരിക്കുടുക്കേ എന്റെ ചിരിക്കുടുക്കേ നിന്റെ
ചിരികളിലേതോ ചിലമ്പുമണിയുടെ
മധുരസംഗീതം ഒരു മധുരസംഗീതം

കളിയാക്കല്ലേ എന്നെക്കളിയാക്കല്ലേ ആ
കളിവാക്കുകേള്‍ക്കേ കരളിലുണര്‍ന്നൊരു
മധുരവികാരം ഒരു മധുരവികാരം

നാണംകൊണ്ടൊരുമൂടുപടത്താല്‍ പൂമിഴിമൂടുവതെന്തേ?
ഓണനിലാവില്‍ നീരാടുമ്പോള്‍ പൂവിനുണ്ടൊരു നാണം
ആരും കാണാത്തീരത്തുള്ളൊരു പാരിജാതപ്പൂവേ
പാരിജാതപ്പൂവിന്‍ മണിയറ വാതില്‍ തുറന്നവനാരോ

ചിരിക്കുടുക്കേ എന്റെ ചിരിക്കുടുക്കേ
കളിയാക്കല്ലേ എന്നെക്കളിയാക്കല്ലേ

വാസന്തിപ്പൂ മാലകൊരുക്കാന്‍ വാര്‍തിങ്കള്‍ക്കല വന്നു
വാരിവാരിപ്പുണരാനപ്പോള്‍ വാര്‍മുകിലോടിയണഞ്ഞൂ
പാലാഴിത്തിരമാലയിലൂടൊരു പളുങ്കുതോണിയിലേറി
പാലപ്പൂമണമൊഴുകും കാട്ടില്‍ പാടിപ്പാടിത്തുഴയൂ

sirikkuḍukke ĕnṟĕ sirikkuḍukke ninṟĕ
sirigaḽiledo silambumaṇiyuḍĕ
madhurasaṁgīdaṁ ŏru madhurasaṁgīdaṁ

kaḽiyākkalle ĕnnĕkkaḽiyākkalle ā
kaḽivākkugeḽkke karaḽiluṇarnnŏru
madhuravigāraṁ ŏru madhuravigāraṁ

nāṇaṁkŏṇḍŏrumūḍubaḍattāl pūmiḻimūḍuvadĕnde?
oṇanilāvil nīrāḍumboḽ pūvinuṇḍŏru nāṇaṁ
āruṁ kāṇāttīrattuḽḽŏru pārijādappūve
pārijādappūvin maṇiyaṟa vādil tuṟannavanāro

sirikkuḍukke ĕnṟĕ sirikkuḍukke
kaḽiyākkalle ĕnnĕkkaḽiyākkalle

vāsandippū mālagŏrukkān vārdiṅgaḽkkala vannu
vārivārippuṇarānappoḽ vārmugiloḍiyaṇaññū
pālāḻittiramālayilūḍŏru paḽuṅgudoṇiyileṟi
pālappūmaṇamŏḻuguṁ kāṭṭil pāḍippāḍittuḻayū