Siriccugondodinadakkum

ചിരിച്ചുകൊണ്ടോടിനടക്കും
Year
Language

ചിരിച്ചുകൊണ്ടോടി നടക്കും
ശരത്കാല ചന്ദ്രികേ ഈ
കൂട്ടിലുറങ്ങുമെന്‍ പ്രേമചകോരിയ്ക്ക്
കുളിരണിമഞ്ചമൊരുക്കാമോ - ഒരു
കുളിരണിമഞ്ചമൊരുക്കാമോ (ചിരിച്ചുകൊണ്ടോടി)

കാനനമൈനകള്‍ക്ക് കദളിപ്പഴം നല്‍കി
കൈകാല്‍ തളര്‍ന്നവള്‍ ഉറങ്ങുമ്പോള്‍
കാനനമൈനകള്‍ക്ക് കദളിപ്പഴം നല്‍കി
കൈകാല്‍ തളര്‍ന്നവള്‍ ഉറങ്ങുമ്പോള്‍
സുന്ദരപുഷ്പിത വല്ലരി കൊണ്ടൊരു
ചന്ദനവിശറി കൊടുക്കാമോ
ചന്ദനവിശറി കൊടുക്കാമോ (ചിരിച്ചുകൊണ്ടോടി)

മാനസപ്പൊയ്കതന്‍ കടവിലിരുന്നവള്‍
മാനിനു കറുക കൊടുക്കുമ്പോള്‍
മാനസപ്പൊയ്കതന്‍ കടവിലിരുന്നവള്‍
മാനിനു കറുക കൊടുക്കുമ്പോള്‍
കാറ്റേ മുടിയില്‍ ചൂടാമോ എന്റെ
കര്‍പൂരതുളസിതന്‍ കതിര്‍മാലാ
(ചിരിച്ചുകൊണ്ടോടി)

siriccugŏṇḍoḍi naḍakkuṁ
śaratkāla sandrige ī
kūṭṭiluṟaṅṅumĕn premasagoriykk
kuḽiraṇimañjamŏrukkāmo - ŏru
kuḽiraṇimañjamŏrukkāmo (siriccugŏṇḍoḍi)

kānanamainagaḽkk kadaḽippaḻaṁ nalgi
kaigāl taḽarnnavaḽ uṟaṅṅumboḽ
kānanamainagaḽkk kadaḽippaḻaṁ nalgi
kaigāl taḽarnnavaḽ uṟaṅṅumboḽ
sundarabuṣpida vallari kŏṇḍŏru
sandanaviśaṟi kŏḍukkāmo
sandanaviśaṟi kŏḍukkāmo (siriccugŏṇḍoḍi)

mānasappŏygadan kaḍavilirunnavaḽ
māninu kaṟuga kŏḍukkumboḽ
mānasappŏygadan kaḍavilirunnavaḽ
māninu kaṟuga kŏḍukkumboḽ
kāṭre muḍiyil sūḍāmo ĕnṟĕ
karbūraduḽasidan kadirmālā
(siriccugŏṇḍoḍi)