Siragulla mohannale

ചിറകുള്ള മോഹങ്ങളേ
Work
Year
Language

ചിറകുള്ള മോഹങ്ങളേ ചിത്തിരത്തുമ്പികളേ
ആരും മീട്ടാതെ താനേ പാടും പൊന്‍ വീണക്കമ്പികളേ

തെന്നലേ നീയെന്റെ നാടോടിപ്പാട്ടിന്റെ
പിന്നണിസംഗീതമല്ലേ
എനിക്കും നിനക്കും
എനിക്കും നിനക്കും ഹൃദയം തുറക്കാന്‍
കാടൊരു സങ്കേതമല്ലേ

പൂവേ വിരിയും നിന്‍ തേന്‍ ചോരും ചുണ്ടത്ത്
ചുംബനപ്പാടുകളാണോ?
എനിക്കും നിനക്കും
എനിക്കും നിനക്കും മനസ്സില്‍ നിറയെ
മായികസ്വപ്നങ്ങളേ

siṟaguḽḽa mohaṅṅaḽe sittirattumbigaḽe
āruṁ mīṭṭādĕ tāne pāḍuṁ pŏn vīṇakkambigaḽe

tĕnnale nīyĕnṟĕ nāḍoḍippāṭṭinṟĕ
pinnaṇisaṁgīdamalle
ĕnikkuṁ ninakkuṁ
ĕnikkuṁ ninakkuṁ hṛdayaṁ tuṟakkān
kāḍŏru saṅgedamalle

pūve viriyuṁ nin den soruṁ suṇḍatt
suṁbanappāḍugaḽāṇo?
ĕnikkuṁ ninakkuṁ
ĕnikkuṁ ninakkuṁ manassil niṟayĕ
māyigasvapnaṅṅaḽe