Siragulla kiligalkke

ചിറകുള്ള കിളികൾക്കെ
Year
Language

ചിറകുള്ള കിളികള്‍ക്കേ മാനമുള്ളു-വെള്ളി
ത്തിരയുള്ള കടലിനേ തീരമുള്ളു
കത്തുന്ന തിരികള്‍ക്കേ വെളിച്ചമുള്ളൂ -പൊട്ടി
ക്കരയുന്ന കുഞ്ഞിനേ പാലുള്ളു

മനസ്സിലൊരഭിലാഷം തപസ്സിരുന്നാലേ
മലരിനു വസന്തമുള്ളു
മുഖപടമില്ലാത്ത സ്നേഹത്തിനുള്ളിലേ
മധുരാനുഭൂതികളുള്ളൂ..
മയങ്ങൂ.. മയങ്ങൂ
മയങ്ങിയാലേ പ്രഭാതമുള്ളൂ

അഴിമുഖമന്വേഷിച്ചൊഴുകിയാലേ
പുഴകളില്‍ തരംഗമുള്ളൂ
പ്രതിഫലം തേടാത്ത പ്രേമത്തിനേ
ഹൃദയനൈര്‍മല്യമുള്ളൂ..
മയങ്ങൂ.. മയങ്ങൂ....
മയങ്ങിയാലേ പ്രഭാതമുള്ളൂ..

siṟaguḽḽa kiḽigaḽkke mānamuḽḽu-vĕḽḽi
ttirayuḽḽa kaḍaline tīramuḽḽu
kattunna tirigaḽkke vĕḽiccamuḽḽū -pŏṭṭi
kkarayunna kuññine pāluḽḽu

manassilŏrabhilāṣaṁ tabassirunnāle
malarinu vasandamuḽḽu
mukhabaḍamillātta snehattinuḽḽile
madhurānubhūdigaḽuḽḽū..
mayaṅṅū.. mayaṅṅū
mayaṅṅiyāle prabhādamuḽḽū

aḻimukhamanveṣiccŏḻugiyāle
puḻagaḽil taraṁgamuḽḽū
pradiphalaṁ teḍātta premattine
hṛdayanairmalyamuḽḽū..
mayaṅṅū.. mayaṅṅū....
mayaṅṅiyāle prabhādamuḽḽū..