Sinnappennin

ചിങ്ങപ്പെണ്ണിൻ
Work
Year
Language

ഒന്നാം തുമ്പിയും അവൾ പെറ്റ മക്കളും
പോയി നടപ്പറ തുമ്പി തുള്ളാൻ
തുമ്പി ഇരുമ്പല്ല ചെമ്പല്ല ഓടല്ല
തുമ്പിത്തുടൽ മാല പൊൻ‌മാല
രണ്ടാം തുമ്പിയും അവൾ പെറ്റ മക്കളും
പോയി നടപ്പറ തുമ്പി തുള്ളാൻ
പന്തലിൻ പൂക്കുല പോരാഞ്ഞിട്ടോ
എന്തെന്റെ തുമ്പീ തുള്ളാത്തൂ...?
എന്തെന്റെ തുമ്പീ തുള്ളാത്തൂ...?....

ആ‍..ആ..ആ..ആ..

ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം ..
ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം ..
മനസ്സിന്റെ മണിമുറ്റത്തായിരം
മലരുകളൊന്നായ് വിടരും പൊന്നോണം ...
ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം ..

തെച്ചിപ്പൂക്കളു് നൃത്തം വെയ്ക്കണ
തെക്കന്‍ കാറ്റേ..പൂങ്കാറ്റേ
ചിങ്ങനിലാവു പറഞ്ഞാലും
ഓണക്കാലമകന്നാലും
ഞങ്ങളെ മറന്നു പോകരുതേ
നീ എങ്ങും പോയ്‌ മറയരുതേ ...
എങ്ങും പോയ്‌ മറയരുതേ.. .
ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം ..
മനസ്സിന്റെ മണിമുറ്റത്തായിരം
മലരുകളൊന്നായ് വിടരും പൊന്നോണം .

കോടിയുടുത്തു കുളിരും ചൂടി
ഊഞ്ഞാലാടും തുമ്പികളേ
ആ ...ആ ..ആ ...
മഴമുകില്‍ വിണ്ണിലുയര്‍ന്നാലും
മഞ്ഞിന്‍ മാരിയുതിര്‍ന്നാലും
ഞങ്ങളെ ഒളിച്ചു പോകരുതേ
നിങ്ങള്‍ എങ്ങും പോയ്‌ മറയരുതേ ...
എങ്ങും പോയ്‌ മറയരുതേ ....

ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം ..
മനസ്സിന്റെ മണിമുറ്റത്തായിരം
മലരുകളൊന്നായ് വിടരും പൊന്നോണം ...
ചിങ്ങപ്പെണ്ണിനു കല്യാണം
നിറങ്ങള്‍ നല്‍കീ ആഭരണം..

ŏnnāṁ tumbiyuṁ avaḽ pĕṭra makkaḽuṁ
poyi naḍappaṟa tumbi tuḽḽān
tumbi irumballa sĕmballa oḍalla
tumbittuḍal māla pŏn‌māla
raṇḍāṁ tumbiyuṁ avaḽ pĕṭra makkaḽuṁ
poyi naḍappaṟa tumbi tuḽḽān
pandalin pūkkula porāññiṭṭo
ĕndĕnṟĕ tumbī tuḽḽāttū...?
ĕndĕnṟĕ tumbī tuḽḽāttū...?....

ā..ā..ā..ā..

siṅṅappĕṇṇinu kalyāṇaṁ
niṟaṅṅaḽ nalgī ābharaṇaṁ ..
siṅṅappĕṇṇinu kalyāṇaṁ
niṟaṅṅaḽ nalgī ābharaṇaṁ ..
manassinṟĕ maṇimuṭrattāyiraṁ
malarugaḽŏnnāy viḍaruṁ pŏnnoṇaṁ ...
siṅṅappĕṇṇinu kalyāṇaṁ
niṟaṅṅaḽ nalgī ābharaṇaṁ ..

tĕccippūkkaḽu് nṛttaṁ vĕykkaṇa
tĕkkan kāṭre..pūṅgāṭre
siṅṅanilāvu paṟaññāluṁ
oṇakkālamagannāluṁ
ñaṅṅaḽĕ maṟannu pogarude
nī ĕṅṅuṁ poy‌ maṟayarude ...
ĕṅṅuṁ poy‌ maṟayarude.. .
siṅṅappĕṇṇinu kalyāṇaṁ
niṟaṅṅaḽ nalgī ābharaṇaṁ ..
manassinṟĕ maṇimuṭrattāyiraṁ
malarugaḽŏnnāy viḍaruṁ pŏnnoṇaṁ .

koḍiyuḍuttu kuḽiruṁ sūḍi
ūññālāḍuṁ tumbigaḽe
ā ...ā ..ā ...
maḻamugil viṇṇiluyarnnāluṁ
maññin māriyudirnnāluṁ
ñaṅṅaḽĕ ŏḽiccu pogarude
niṅṅaḽ ĕṅṅuṁ poy‌ maṟayarude ...
ĕṅṅuṁ poy‌ maṟayarude ....

siṅṅappĕṇṇinu kalyāṇaṁ
niṟaṅṅaḽ nalgī ābharaṇaṁ ..
manassinṟĕ maṇimuṭrattāyiraṁ
malarugaḽŏnnāy viḍaruṁ pŏnnoṇaṁ ...
siṅṅappĕṇṇinu kalyāṇaṁ
niṟaṅṅaḽ nalgī ābharaṇaṁ..