Sinnakkutti sellakkutti tanga katti (M)

ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്ക കട്ടി (M)
Year
Language

ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി
തിത്തിത്താര തീരത്തൊരു പീലിപ്പെട്ടി
പെട്ടിക്കുള്ളിൽ മുത്തും പൊന്നും വാരിക്കെട്ടി
കൊട്ടിപ്പാടി പുന്നാരിക്കും പാവക്കുട്ടി
(ചിന്നക്കുട്ടി...)

വരവായ് നില നാലുയർന്ന മുല്ലപ്പന്തൽ
കൊണ്ടു തീർത്ത പള്ളിക്കപ്പലിതു വഴിയെ
ഓളക്കൈയ്യിൽ താളം തല്ലി തുള്ളിത്തുള്ളി
ആരാവാര പാരാവാര പൂരം പോലെ
(ഓളക്കൈയ്യിൽ....)
വായോ വായോ കണ്മണീ
ചൊല്ലിത്തായോ പുന്നാരങ്ങൾ ചെല്ലക്കുട്ടീ
(ചിന്നക്കുട്ടി...)

ഇതിലെ ഇനി കൂടണഞ്ഞു കൂടിന്നുള്ളിൽ കാത്തിരുന്ന
കണ്ണും നെഞ്ചും കുളിരണിഞ്ഞു
മാനം മുട്ടെ പാറിപ്പൊങ്ങാൻ ഉള്ളം വിങ്ങി
ആനന്ദത്തേനുണ്ണാൻ ഉള്ളിൽ ദാഹം തിങ്ങി
(മാനം മുട്ടെ...)
പോരൂ പോരൂ പൂങ്കിളീ
തിത്തിത്താര തീരത്തൊരു പീലിപ്പെട്ടി
(ചിന്നക്കുട്ടി...)

sinnakkuṭṭi sĕllakkuṭṭi taṅgakkaṭṭi
tittittāra tīrattŏru pīlippĕṭṭi
pĕṭṭikkuḽḽil muttuṁ pŏnnuṁ vārikkĕṭṭi
kŏṭṭippāḍi punnārikkuṁ pāvakkuṭṭi
(sinnakkuṭṭi...)

varavāy nila nāluyarnna mullappandal
kŏṇḍu tīrtta paḽḽikkappalidu vaḻiyĕ
oḽakkaiyyil tāḽaṁ talli tuḽḽittuḽḽi
ārāvāra pārāvāra pūraṁ polĕ
(oḽakkaiyyil....)
vāyo vāyo kaṇmaṇī
sŏllittāyo punnāraṅṅaḽ sĕllakkuṭṭī
(sinnakkuṭṭi...)

idilĕ ini kūḍaṇaññu kūḍinnuḽḽil kāttirunna
kaṇṇuṁ nĕñjuṁ kuḽiraṇiññu
mānaṁ muṭṭĕ pāṟippŏṅṅān uḽḽaṁ viṅṅi
ānandattenuṇṇān uḽḽil dāhaṁ tiṅṅi
(mānaṁ muṭṭĕ...)
porū porū pūṅgiḽī
tittittāra tīrattŏru pīlippĕṭṭi
(sinnakkuṭṭi...)