Sinna naal kili

ചിങ്ങ നാൾ കിളി
Year
Language

ഓ..ഒ‌ഹോ‌...നാ നനാനനാ....
ഓ ഹോ ഹോ ചിങ്ങനാള്‍ കിളീ
ഓ ഹോ ഹോ ചിത്രവാല്‍ കിളീ
കുഞ്ഞു നെഞ്ചിലെ...ഹോയ്...
പ്രണയ ഗീതികള്‍....
ഓ ഓ ഓ ഓ നീ ചൊല്ലിത്തരാമോ...
ഓ ഹോ ഹോ ചിങ്ങനാള്‍ കിളീ
ഓ ഹോ ഹോ ചിത്രവാല്‍ കിളീ...

ഓ ഓ ഓ...നിനച്ചിടാതെ കാണുമ്പോള്‍
ഓ ഓ ഓ...നിനക്കു നല്ല ചേലാണേ
ഓ ഓ ഓ...നിറങ്ങള്‍ എന്റെ മോഹങ്ങള്‍
ഓ ഓ ഓ...നിനക്കു തന്നതാരാണു്
വാസന്തമാം മാരിവില്‍ നീർ‌ത്തുമരിയകനവിന്‍
ഭാവാര്‍ദ്രമാം ഇളം മഞ്ഞിന്റെ കണികകളോ
അകലെ മറഞ്ഞുപോയ മാരന്റെ കളിചിരികളില്‍
അറിയാതെ നാണിച്ച കാറ്റിന്റെ കൊഞ്ചലോ....
(ഓ ഹോ ഹോ ചിങ്ങനാള്‍ കിളീ...)

ഓ ഓ ഓ...കുണുങ്ങിവന്ന പുഴയോടം
ഓ ഓ ഓ...തളിര്‍ത്തു നിന്ന തുടിയോളം
ഓ ഓ ഓ...സ്വകാര്യമായ് മൊഴിഞ്ഞില്ലേ...
ഓ ഓ ഓ...നാം ഉള്ളിലെ വികാരങ്ങള്‍..
ആരോമലേ നമ്മില്‍ അനുരാഗമൊന്നുപൊലെ
ആത്മാവിലെ വിരഹവും പരിഭവങ്ങളും
ആരോ വിൽ‌ത്തുമ്പിനാൽ തൊട്ടുതഴുകിയരുളും
അനുഭൂതിയും മധുരമീ നൊമ്പരങ്ങളും
(ഓ ഹോ ഹോ ചിങ്ങനാള്‍ കിളീ...)

o..ŏ‌ho‌...nā nanānanā....
o ho ho siṅṅanāḽ kiḽī
o ho ho sitravāl kiḽī
kuññu nĕñjilĕ...hoy...
praṇaya gīdigaḽ....
o o o o nī sŏllittarāmo...
o ho ho siṅṅanāḽ kiḽī
o ho ho sitravāl kiḽī...

o o o...ninacciḍādĕ kāṇumboḽ
o o o...ninakku nalla selāṇe
o o o...niṟaṅṅaḽ ĕnṟĕ mohaṅṅaḽ
o o o...ninakku tannadārāṇu്
vāsandamāṁ mārivil nīr‌ttumariyaganavin
bhāvārdramāṁ iḽaṁ maññinṟĕ kaṇigagaḽo
agalĕ maṟaññuboya māranṟĕ kaḽisirigaḽil
aṟiyādĕ nāṇicca kāṭrinṟĕ kŏñjalo....
(o ho ho siṅṅanāḽ kiḽī...)

o o o...kuṇuṅṅivanna puḻayoḍaṁ
o o o...taḽirttu ninna tuḍiyoḽaṁ
o o o...svagāryamāy mŏḻiññille...
o o o...nāṁ uḽḽilĕ vigāraṅṅaḽ..
āromale nammil anurāgamŏnnubŏlĕ
ātmāvilĕ virahavuṁ paribhavaṅṅaḽuṁ
āro vil‌ttumbināl tŏṭṭudaḻugiyaruḽuṁ
anubhūdiyuṁ madhuramī nŏmbaraṅṅaḽuṁ
(o ho ho siṅṅanāḽ kiḽī...)