Singaara kombatte sindoorabonpoove

ചിങ്കാ‍ര കൊമ്പത്തെ സിന്ദൂരപൊന്‍പൂവെ
Year
Language

ചിങ്കാരക്കൊമ്പത്തെ ചിന്ദൂരപ്പൊന്‍പൂവേ നിന്‍ കവിള്‍ വാടരുതേ
കണ്ണാരം പൊത്തും നിന്‍ കൈത്തുമ്പില്‍ പൂക്കും പൂംകുങ്കുമം മായരുതേ
നിന്നോമല്‍ ചെഞ്ചുണ്ടില്‍ പുഞ്ചിരിക്കൊഞ്ചലില്ലേ
സ്നേഹ പുഞ്ചിരിക്കൊഞ്ചലില്ലേ
ചിങ്കാരക്കൊമ്പത്തെ ചിന്ദൂരപ്പൊന്‍പൂവേ നിന്‍ കവിള്‍ വാടരുതേ

ഋതുഭേത സന്ധ്യകള്‍ വരവേല്‍ക്കുമോര്‍മ്മയില്‍
നിഴല്‍ പോലെ മിന്നിയോ ശ്രുതി ചേര്‍ന്ന സാഗരം
പറയാതറിഞ്ഞ നിന്‍ കഥ കേട്ടലിഞ്ഞൊരെന്‍
സ്വരരാഗ സാന്ദ്രമാം മണിവീണയായു് നീ
വിണ്‍കോണില്‍ പൂക്കും പൂന്തിങ്കള്‍ പോലെ
കാണാപ്പൂഞ്ചുണ്ടില്‍ കന്നിത്തേന്‍ പോലെ
എന്‍ നെഞ്ചില്‍ പൊന്‍മുത്തായു് ചാഞ്ഞുറങ്ങു്
ചിങ്കാരക്കൊമ്പത്തെ ചിന്ദൂരപ്പൊന്‍പൂവേ നിന്‍ കവിള്‍ വാടരുതേ

പ്രിയമാര്‍ന്ന പാട്ടുമായു് പകല്‍ മാഞ്ഞുപോകവേ
കുളിരോലുമെന്നില്‍ നിന്‍ കവിള്‍ ചേര്‍ന്നുരുമ്മവേ
അലിയാതലിഞ്ഞ നിന്‍ കളിവാക്കു കേള്‍ക്കവേ
അനുരാഗസാരമായു് സുഖമാര്‍ന്ന സാന്ത്വനം
ചില്ലോലത്തുമ്പില്‍ ചേര്‍ന്നിരുന്നാടും
കണ്ണാടിത്തൂവല്‍ത്തൂമണിപ്രാവേ
എന്നുള്ളില്‍ നിന്നോമല്‍ പാട്ടു മാത്രം

(ചിങ്കാരക്കൊമ്പത്തെ )

siṅgārakkŏmbattĕ sindūrappŏnpūve nin kaviḽ vāḍarude
kaṇṇāraṁ pŏttuṁ nin kaittumbil pūkkuṁ pūṁkuṅgumaṁ māyarude
ninnomal sĕñjuṇḍil puñjirikkŏñjalille
sneha puñjirikkŏñjalille
siṅgārakkŏmbattĕ sindūrappŏnpūve nin kaviḽ vāḍarude

ṛtubheda sandhyagaḽ varavelkkumormmayil
niḻal polĕ minniyo śrudi sernna sāgaraṁ
paṟayādaṟiñña nin katha keṭṭaliññŏrĕn
svararāga sāndramāṁ maṇivīṇayāyu് nī
viṇgoṇil pūkkuṁ pūndiṅgaḽ polĕ
kāṇāppūñjuṇḍil kannitten polĕ
ĕn nĕñjil pŏnmuttāyu് sāññuṟaṅṅu്
siṅgārakkŏmbattĕ sindūrappŏnpūve nin kaviḽ vāḍarude

priyamārnna pāṭṭumāyu് pagal māññubogave
kuḽirolumĕnnil nin kaviḽ sernnurummave
aliyādaliñña nin kaḽivākku keḽkkave
anurāgasāramāyu് sukhamārnna sāndvanaṁ
sillolattumbil sernnirunnāḍuṁ
kaṇṇāḍittūvalttūmaṇiprāve
ĕnnuḽḽil ninnomal pāṭṭu mātraṁ

(siṅgārakkŏmbattĕ )