സിന്ദൂരമേഘമേ ഓ....
സിന്ദൂരമേഘമേ സിന്ദൂരമേഘമേ
സന്ധ്യയാം കാമുകി കാറ്റില്‍ പറത്തുന്ന
സന്ദേശകാവ്യമേ
ചൊരിയൂ തേന്മഴചൊരിയൂ
ചന്ദ്രനിലോ ചൊവ്വയിലോ
ഇന്ദ്രധനുസ്സിന്‍ പന്തലിലോ
ഭൂമികന്യതന്‍ രാഗകഥയുമായ്
പോവതെങ്ങോ ദൂതുപോവതെങ്ങോ?
ആഹാഹാ....ആഹാഹാ....
സിന്ദൂരമേഘമേ .....
സ്വര്‍ഗ്ഗത്തിലേ പൊയ്കകളില്‍
സ്വപ്നസൌഗന്ധിക പുഷ്പമുണ്ടോ?
താരകങ്ങള്‍തന്‍ ശൂന്യസരണിയില്‍
ദാഹമുണ്ടോ പ്രേമദാഹമുണ്ടോ?
ആഹാഹാ....ആഹാഹാ....
സിന്ദൂരമേഘമേ .....