സിന്ദൂരം പൂഞ്ചിട്ട് കന്നത്തോ
ശിങ്കാരം തേൻചൊട്ട് ചുണ്ടത്തോ
അഴകേഴുള്ള നാണം ലാളിക്കും പ്രായം
താരമ്പൻ സുല്ലു ചൊല്ലിയോ
കര തൻ കവിളിൽ തിര തൻ അളകം
തനിയേ തഴുകും പുളകം
കിന്നാരം മാറാത്ത ചേലാണേ
പുന്നാരം മായാത്ത ശീലാണേ
ഒളിയമ്പെയ്തു വീണ്ടും കണ്ണിന്റെ ജാലം
പെണ്ണിന്റെയുള്ളു നുള്ളിയോ
ഒരു പൂ വിരിയും സുഖമീയറയിൽ
ശലഭക്കൊതിയായണയും
(സിന്ദൂരം....)
തേന്മാവിൻ മാറിലെ മോതിരമുല്ലയിൽ
കിങ്ങിണിപ്പൂവോ പൂങ്കിളുന്തോ
മാനോടും കുന്നിലെ മാതളമൈനകൾ
തങ്ങളിൽ കൊഞ്ചും പാൽക്കുഴമ്പോ
മണ്ണിനെ പുൽകും മേഘങ്ങളേ
ഇന്നെന്നിൽ പെയ്തിറങ്ങൂ
കുളിർചിപ്പിയിലെ തളിർമുത്തിനെയീ
പവിഴച്ചൊടിയിൽ പൊഴിയും
(സിന്ദൂരം....)
നീരാമ്പൽ പൂവിനും മഞ്ഞണിചന്ദ്രനും
ജാതകം മാറും ആതിരനാൾ
പൂവാലൻ പൈങ്കിളി പൂക്കണി തേൻകിളി
കൂടറ കൂട്ടു എന്റെയുള്ളിൽ
വെള്ളരിപ്രാവേ മോഹരാവിൽ
വെൺ തൂവൽ ശയ്യ നെയ്യൂ
ലഹരിക്കുളിരിൽ ലയനത്തിരയിൽ
രതിമന്മതരായലിയാൻ
(സിന്ദൂരം....)