Sindooracceppilum

സിന്ദൂരച്ചെപ്പിലും
Year
Language

ആ...ആ...

സിന്ദൂരച്ചെപ്പിലും കണ്ടില്ല
മൂവന്തിച്ചോപ്പിലും കണ്ടില്ല
നിൻ കവിൾക്കൂമ്പിലെ മാദകത്വം
മുന്തിരിച്ചാറിലും കണ്ടില്ല (സിന്ദൂര)

കാർ വരി വണ്ടിലും കണ്ടില്ല
കൂരിരുൾ ചാർത്തിലും കണ്ടില്ല (കാർ വരി)
നിൻ ചുരുൾ മുടിയിലെ ഭംഗി ഞാൻ മാനത്തെ
നീല മേഘത്തിലും കണ്ടില്ല (സിന്ദൂര)

മാനസമാകെ മലരൊളി വീശും
മണി ദീപങ്ങൾ നിൻ മിഴികൾ (മാനസ)
ഈ മലർ മിഴികളിൽ വഴിയുന്ന കാന്തി ഞാൻ (2)
താമരപ്പൂവിലും കണ്ടില്ല (സിന്ദൂര)

ā...ā...

sindūraccĕppiluṁ kaṇḍilla
mūvandiccoppiluṁ kaṇḍilla
nin kaviḽkkūmbilĕ mādagatvaṁ
mundiriccāṟiluṁ kaṇḍilla (sindūra)

kār vari vaṇḍiluṁ kaṇḍilla
kūriruḽ sārttiluṁ kaṇḍilla (kār vari)
nin suruḽ muḍiyilĕ bhaṁgi ñān mānattĕ
nīla meghattiluṁ kaṇḍilla (sindūra)

mānasamāgĕ malarŏḽi vīśuṁ
maṇi dībaṅṅaḽ nin miḻigaḽ (mānasa)
ī malar miḻigaḽil vaḻiyunna kāndi ñān (2)
tāmarappūviluṁ kaṇḍilla (sindūra)