Sindoora girigal

സിന്ദൂര ഗിരികൾ
Year
Language

സിന്ദൂരഗിരികള്‍ മന്ദാരവനികള്‍
മന്ത്രം ചൊല്ലും കിളികള്‍
ഇവയുടെ നടുവില്‍ മനുഷ്യന്‍ മാത്രം
വിഷാദമുദ്രകളണിയുന്നു
അജ്ഞാതയാനം തുടരുന്നു

ഇവിടെ ഈ പുഷ്പവിതാനങ്ങളില്‍
തണലിടും വല്ലീനികുഞ്ജങ്ങളില്‍
ചിരിക്കാന്‍ ചിലപ്പോള്‍ ഒരു നിമിഷം
കരയാന്‍ പക്ഷേ ഒരു ജന്മം
(സിന്ദൂരഗിരികള്‍)

ഒഴുകുമീ കാലപ്രവാഹിനിയില്‍
ഉടയും നാനാതരംഗങ്ങളില്‍
അടുക്കാനെവിടെ ഒരു തീരം?
അണയാന്‍ എവിടെ ഒരു നീലം?
(സിന്ദൂരഗിരികള്‍)

sindūragirigaḽ mandāravanigaḽ
mandraṁ sŏlluṁ kiḽigaḽ
ivayuḍĕ naḍuvil manuṣyan mātraṁ
viṣādamudragaḽaṇiyunnu
ajñādayānaṁ tuḍarunnu

iviḍĕ ī puṣpavidānaṅṅaḽil
taṇaliḍuṁ vallīniguñjaṅṅaḽil
sirikkān silappoḽ ŏru nimiṣaṁ
karayān pakṣe ŏru janmaṁ
(sindūragirigaḽ)

ŏḻugumī kālapravāhiniyil
uḍayuṁ nānādaraṁgaṅṅaḽil
aḍukkānĕviḍĕ ŏru tīraṁ?
aṇayān ĕviḍĕ ŏru nīlaṁ?
(sindūragirigaḽ)