Sindayil neerunna

ചിന്തയില്‍ നീറുന്ന
Year
Language

ചിന്തയില്‍ നീറുന്ന ജീവിതം പാരില്‍
എന്തിന്നു പേറുന്ന ജീവിതം
കാശില്ലാത്തോന്‍ പ്രേമ ജീവിതം ചുമ്മാ
ആശിപ്പതും മൂഢകാമിതം

പ്രണയിച്ചു പോവതു കുറ്റമോ പാരില്‍
എളിയോനാണെന്നൊരു തെറ്റിനാല്‍
പണവും പ്രതാപവുമെന്തിനായ് രണ്ടു
ഹൃദയങ്ങള്‍ തങ്ങളിലൊട്ടിയാല്‍

ചെളിയില്‍ക്കിടപ്പവനാണുഞാന്‍ എന്നെ
പ്രണയിച്ചു കഷ്ടം നീ പാവമേ
മുതലാളിമാരുടെ ലോകത്തിന്‍ മുന്നില്‍
പരിഹാസ്യയായി നീ പാവമേ

പതികള്‍ക്കുമുതലാളി ഒന്നുതാന്‍ പ്രാണ
പതിയാമവളുടെ നായകന്‍
അഴലിലുമാനന്ദ വായ്പിലും അവന്‍
അവളുടെ ആനന്ദ ഗായകന്‍

ഞെട്ടറ്റു പോകുമോ നമ്മുടെ ചാരു
ഹൃത്തടത്തില്‍ പൂത്തമല്ലിക
രക്തവും ജീവനും നല്‍കിനാം കാത്തു
രക്ഷിച്ചൊരീ പ്രേമവല്ലരി പ്രേമവല്ലരി

sindayil nīṟunna jīvidaṁ pāril
ĕndinnu peṟunna jīvidaṁ
kāśillātton prema jīvidaṁ summā
āśippaduṁ mūḍhagāmidaṁ

praṇayiccu povadu kuṭramo pāril
ĕḽiyonāṇĕnnŏru tĕṭrināl
paṇavuṁ pradābavumĕndināy raṇḍu
hṛdayaṅṅaḽ taṅṅaḽilŏṭṭiyāl

sĕḽiyilkkiḍappavanāṇuñān ĕnnĕ
praṇayiccu kaṣṭaṁ nī pāvame
mudalāḽimāruḍĕ logattin munnil
parihāsyayāyi nī pāvame

padigaḽkkumudalāḽi ŏnnudān prāṇa
padiyāmavaḽuḍĕ nāyagan
aḻalilumānanda vāybiluṁ avan
avaḽuḍĕ ānanda gāyagan

ñĕṭṭaṭru pogumo nammuḍĕ sāru
hṛttaḍattil pūttamalliga
raktavuṁ jīvanuṁ nalgināṁ kāttu
rakṣiccŏrī premavallari premavallari