Simhaasanannal vidabaranyanyau

സിംഹാസനങ്ങൾ വിടപറഞ്ഞു
Year
Language

സിംഹാസനങ്ങള്‍ വിട പറഞ്ഞു
സ്ഥാനമാനങ്ങള്‍ പടി കടന്നു
സ്വയം നിര്‍മ്മിതമാം രാജ വീഥിയില്‍
സോപാനഗായകന്‍ അലഞ്ഞു അലഞ്ഞു (സിംഹാസനങ്ങള്‍ )

അകലങ്ങളില്‍ ഋജു രേഖയായ് ആഴിയില്‍
ആകാശം അലിയുമ്പോഴും (അകലങ്ങളില്‍ )
അരികിലീ വെണ്‍ മണല്‍ തീരത്ത് തല തല്ലി
അലറുന്നു തിരമാലകള്‍
മനസ്സും കടലും ഒരുപോലെ ഇന്നൊരുപോലെ (സിംഹാസനങ്ങള്‍ )

അനുഭൂതികള്‍ മനസ്സാക്ഷി തന്‍
അഗ്നിപരീക്ഷയില്‍ എരിയുമ്പോഴും (അനുഭൂതികള്‍ )
പ്രതിബിംബം ഇല്ലാത്ത കണ്ണാടിയില്‍ നോക്കി
ചമയുന്നു വ്യാമോഹങ്ങള്‍
മനസ്സേ മറക്കൂ ആശ്വസിക്കൂ നീ ആശ്വസിക്കൂ (സിംഹാസനങ്ങള്‍ )

siṁhāsanaṅṅaḽ viḍa paṟaññu
sthānamānaṅṅaḽ paḍi kaḍannu
svayaṁ nirmmidamāṁ rāja vīthiyil
sobānagāyagan alaññu alaññu (siṁhāsanaṅṅaḽ )

agalaṅṅaḽil ṛju rekhayāy āḻiyil
āgāśaṁ aliyumboḻuṁ (agalaṅṅaḽil )
arigilī vĕṇ maṇal tīratt tala talli
alaṟunnu tiramālagaḽ
manassuṁ kaḍaluṁ ŏrubolĕ innŏrubolĕ (siṁhāsanaṅṅaḽ )

anubhūdigaḽ manassākṣi tan
agnibarīkṣayil ĕriyumboḻuṁ (anubhūdigaḽ )
pradibiṁbaṁ illātta kaṇṇāḍiyil nokki
samayunnu vyāmohaṅṅaḽ
manasse maṟakkū āśvasikkū nī āśvasikkū (siṁhāsanaṅṅaḽ )