Silppiye

ശിൽപ്പിയെ
Work
Year
Language

ശില്‍പ്പിയെ സ്നേഹിച്ച ശിലയാണു ഞാന്‍
നിത്യമാം ശോകത്തിന്‍ നിഴലാണു ഞാന്‍
നിശയുടെ മാറില്‍ തേങ്ങിടുമേതോ
വിഷാദഗീതം ഞാന്‍

എത്രവിമോഹന സ്വപ്നശതങ്ങളെ
സ്വപ്നത്തിലൂട്ടി വളര്‍ത്തി
എത്രവിമോഹന സന്ധ്യാവേളകള്‍
മുത്തുകള്‍ കോര്‍ത്തുനടന്നു
നക്ഷത്ര മുത്തുകള്‍ കോര്‍ത്തുനടന്നു
ശില്‍പ്പിയെസ്നേഹിച്ച ശിലയാണുഞാന്‍

രാഗിലസുന്ദര കഥയിലെ സങ്കല്‍പ്പ
ദേവതയായ് വളര്‍ന്നൂ
നീരിടുമഭിശപ്തമാകുമാ വേളകള്‍
ദീപനാളം കെടുത്തി ആത്മാവിന്‍
ദീപനാളം കെടുത്തി

śilppiyĕ snehicca śilayāṇu ñān
nityamāṁ śogattin niḻalāṇu ñān
niśayuḍĕ māṟil teṅṅiḍumedo
viṣādagīdaṁ ñān

ĕtravimohana svapnaśadaṅṅaḽĕ
svapnattilūṭṭi vaḽartti
ĕtravimohana sandhyāveḽagaḽ
muttugaḽ korttunaḍannu
nakṣatra muttugaḽ korttunaḍannu
śilppiyĕsnehicca śilayāṇuñān

rāgilasundara kathayilĕ saṅgalppa
devadayāy vaḽarnnū
nīriḍumabhiśaptamāgumā veḽagaḽ
dībanāḽaṁ kĕḍutti ātmāvin
dībanāḽaṁ kĕḍutti