ശില്പി പോയാല്‍ ശിലയുടെ ദു:ഖം...
ശില്പി പോയാല്‍ ശിലയുടെ ദു:ഖം
സത്യമോ വെറും മിഥ്യയോ
മങ്ങിമായും സാന്ധ്യദൃശ്യം
ഛായയോ.. പ്രതിഛായയോ.. (ശില്പി)
വിഷമവൃത്തത്തില്‍ ഇല്ലാത്ത സത്യത്തിന്‍
വിഫലമാം അന്വേഷണം (വിഷമ)
ഇടനാഴിയില്‍ നിന്നീ ഇടവേളയില്‍
ഇണങ്ങുന്നതോ വ്യര്‍ഥം പിന്നെ
പിണക്കത്തിനെന്തര്‍ത്ഥം
പിണക്കത്തിനെന്തര്‍ത്ഥം (ശില്പി)
നിഴലുകളേ...
നിഴലുകളേ നിങ്ങള്‍ സന്ധ്യക്കെന്തിനീ
നിറമോലുമുടയാട ചാര്‍ത്തി
അഗാധമാമീ ഇരുള്‍ക്കയത്തില്‍
അലിയുവാന്‍ മാത്രം മിന്നി
പൊലിയുവാന്‍ മാത്രം
പൊലിയുവാന്‍ മാത്രം (ശില്പി)