ശില്പമേ ...ഉം?...ഉം ...
ശില്പമേ പ്രേമ കലാ ശില്പമേ
സ്വപ്നത്തില്‍ നിന്ന് ഞാനുണര്‍ത്തും
ചുംബിച്ചുണര്‍ത്തും ...
സ്വര്‍ഗ്ഗീയ രോമാഞ്ചമാക്കും
സ്വന്തമാക്കും ...
ആഹാ?...ഉം ...
ഹ ഹ ഹ ..
(ശില്പമേ)
ആദ്യ രാത്രിയിലെ നീലിമയാല്‍ ഞാന്‍
അഞ്ജനമെഴുതിക്കും - മിഴികളില്‍
അഞ്ജനമെഴുതിക്കും (ആദ്യ)
മുഖപദ്മത്തിന്‍ ഇതളാം കവിളില്‍
നഖചിത്രം വരയ്ക്കും - ഞാന്‍
നഖചിത്രം വരയ്ക്കും (മുഖ )
മാലാഖയാക്കും നിന്നെ ഞാനൊരു
മാലഖയാക്കും (മാലാഖ )
(ശില്പമേ )
അര്‍ദ്ധനഗ്നമാം നിന്‍ പൂവുടലില്‍
മുത്തുകള്‍ അണിയിക്കും - അനുരാഗ
മുദ്രകള്‍ അണിയിക്കും (അര്‍ദ്ധ)
മധുവിധുവിന്റെ വികാരങ്ങളാല്‍ നിന്‍
അധരം തുടുപ്പിക്കും - ഞാന്‍
അധരം തുടുപ്പിക്കും
മാലാഖയാക്കും നിന്നെ ഞാനൊരു
മാലാഖയാക്കും (മാലാഖ )
(ശില്പമേ)