Sillujaalaga vaadilil (Sathyam Collections)

ചില്ലുജാലക വാതിലില്‍ (Sathyam Collections)
Work
Year
Language

ചില്ലുജാലകവാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോൾ
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ
മഞ്ഞണിഞ്ഞൊരു പാതയില്‍
മനസ്സൊന്നു ചെല്ലുമ്പോൾ
നെഞ്ചിലൂടെ പറന്നു പോയൊരു പൂങ്കുയില്‍ വെറുതേ
(ചില്ലുജാലക..)

ഇല കുടഞ്ഞു തളിച്ച വഴിയുടെ
ഇരുവശം നീളെ
മലരണിഞ്ഞു നിരന്നു ചില്ലകള്‍
അവനു കണിയേകാന്‍
എത്ര സ്നേഹവസന്തം
ചമയമണിഞ്ഞുവെന്നാലും
ഇന്നിതേവരെ ആയതില്ലൊരു
ചെണ്ടു നല്‍കീടാന്‍
അവനൊരു ചെണ്ടു നല്‍കീടാന്‍
(ചില്ലുജാലക..)

കുളിരു കുമ്പിളിലുള്ള തെന്നലിന്‍
എവിടെയും ചെല്ലാം
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും
മതിമറന്നുണരേണ്ട കൊലുസ്സിനു മൗനമോ
ഇന്നും ഇനിയൊരു മൗനമോ എങ്ങും
(ചില്ലുജാലക..)

sillujālagavādilin diraśśīla ñŏṟiyumboḽ
mĕllĕyŏnnu kiluṅṅiyo kaivaḽagaḽaṟiyādĕ
maññaṇiññŏru pādayil
manassŏnnu sĕllumboḽ
nĕñjilūḍĕ paṟannu poyŏru pūṅguyil vĕṟude
(sillujālaga..)

ila kuḍaññu taḽicca vaḻiyuḍĕ
iruvaśaṁ nīḽĕ
malaraṇiññu nirannu sillagaḽ
avanu kaṇiyegān
ĕtra snehavasandaṁ
samayamaṇiññuvĕnnāluṁ
innidevarĕ āyadillŏru
sĕṇḍu nalgīḍān
avanŏru sĕṇḍu nalgīḍān
(sillujālaga..)

kuḽiru kumbiḽiluḽḽa tĕnnalin
ĕviḍĕyuṁ sĕllāṁ
kaḽagaḽaṅṅaḽilūḍĕ āḻiyĕ nadigaḽuṁ puṇarāṁ
muraḽiyūdiyoriḍayanarigĕyirunnuvĕnnāluṁ
madimaṟannuṇareṇḍa kŏlussinu maunamo
innuṁ iniyŏru maunamo ĕṅṅuṁ
(sillujālaga..)